ഷാർജ ∙ വൈഎംസിഎ ഷാർജയുടെ 20–ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. വൈഎംസിഎ നാഷനൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ തോമസ് അധ്യക്ഷനായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ൈവഎംസിഎ ദേശീയ ട്രഷറർ റജി ജോർജ്, ദേശീയ സെക്രട്ടറി സുന്ദർസിങ് ബർണബാസ്, വർഗീസ് അലക്സാണ്ടർ, ഷാജി ജോൺ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫിലിപ്പ് എം.സാമുവേൽ കോറെപ്പിസ്കോപ്പ, സെന്റ് തോമസ് ഇവാഞ്ചലിക് ഇടവക വികാരി റവ.ഷിജു മാത്യു, ഷാർജ സിഎസ്ഐ ഇടവക വികാരി റവ.സുനിൽ രാജ് ഫിലിപ്പ്, ഷാർജ വർഷിപ് സെന്റർ സെക്രട്ടറി റവ.വിൽസൺ ജോസഫ്, ജനറൽ കൺവീനർ ജോൺ മാത്യു, സെക്രട്ടറി ലിജു ഫിലിപ്പ്, ട്രഷറർ രാജീവ് എം.എബ്രഹാം, അഡ്വ.രാജു സി.ഡാനിയേൽ, സൂസമ്മ ബിജി എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത ഗായകരായ എലിസബത്ത് രാജു, ലിബിൻ സ്കറിയ എന്നിവർ നയിച്ച മെഗാഗായകസംഘം ഹൃദ്യം- 2024 എന്ന സംഗീത സന്ധ്യയ്ക്കു നേതൃത്വം നൽകി. സ്ഥാപക അംഗങ്ങളെയും 10 മുതൽ 20 വർഷം വരെ അംഗങ്ങളായിരുന്നവരെയും ആദരിച്ചു. ഇന്റർ ചർച്ച് ക്വിസ് മത്സരത്തിൽ വിജയികളായ ഷാർജ ഐപിസി ചർച്ച്, സിഎസ്ഐ പാരിഷ് വിമൻസ് ഫെലോഷിപ്, ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ പ്രാർഥന യോഗങ്ങൾ എന്നിവർക്കുള്ള സമ്മാനങ്ങൾ നൽകി. വിവിധ പള്ളികളും സംഘടനകളും നേതൃത്വം നൽകുന്ന 28 ഗായകസംഘങ്ങളിൽ നിന്ന് 300 പേരുടെ മെഗാഗായകസംഘം സമാപനച്ചടങ്ങിലെ മുഖ്യ ആകർഷണമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു