പാലാ: കരിമ്പ് കൃഷിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കരൂർ പഞ്ചായത്തിലെ കർഷകർ. തൊണ്ടിയോടി ചെറുനിലം പാടത്തിലെ 2.5 ഹെക്ടർ സ്ഥലത്താണ് കരിമ്പുകൃഷി നടത്തുന്നത്. ഇതിന് ആവശ്യമായ നടീൽതണ്ട് മറയൂരിൽനിന്നാണ് സമാഹരിച്ചത്. 86032 ഇനത്തിൽപെട്ട തണ്ടാണ് ഉപയോഗിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ്, ഹോർട്ടികൾചർ മിഷൻ, ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്.
‘മധുരിമ’ കൃഷിക്കൂട്ടമാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ അഞ്ച് വർഷമായി നെൽകൃഷി വിജയകരമായി നടത്തിവരുകയാണ്. കൂടുതൽ കൃഷിയിടങ്ങളിലേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും കർഷകർ പറഞ്ഞു. സന്തോഷ് കെ.ബി, ജോസ് പൊന്നത്ത്, കെ.കെ.ശശീന്ദ്രൻ, കെ.പി.സജി, എം.ടി.സജി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
Read also: കറുത്ത പൊന്നിന് വിലയിടിയുന്നു: കർഷകർ ആശങ്കയിൽ
നടീൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. കരിമ്പുകൃഷി നടീൽ ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം അധ്യക്ഷത വഹിച്ചു. എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു