ദോഹ ∙ ഒരു മാസം നീണ്ട ഷോപ്പ് ഖത്തറിനു വർണാഭമായ സമാപനം. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന സമാപനച്ചടങ്ങിൽ ഖത്തർ ടൂറിസത്തിന്റെ റീട്ടെയ്ൽ-മാൾ അവാർഡുകളും വിതരണം ചെയ്തു. ഷോപ്പിങ് മാളുകളെയും ബ്രാൻഡുകളെയും ആദരിക്കുന്നതിനുള്ള പുരസ്കാരമാണിത്. മികച്ച മാളിനുള്ള പുരസ്കാരം പ്ലേസ് വിൻഡോമിനും മികച്ച ബ്രാൻഡിങ് പുരസ്കാരം ദോഹ ഫെസ്റ്റിവൽ സിറ്റിക്കുമാണ് ലഭിച്ചത്.
ഹമ്മൂദ് അൽ ഖാദറിന്റെ സംഗീത വിരുന്നുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു ഷോപ്പ് ഖത്തറിന്റെ സമാപനം. വിഖ്യാത അമേരിക്കൻ ഷോ ‘അമേരിക്കാസ് ഗോട്ട് ടാലന്റി’ൽ ഗോൾഡൻ ബസർ ലഭിച്ച ആദം ക്രൂ ബാൻഡിന്റെ ഷോയും സന്ദർശകരെ വിസ്മയിപ്പിച്ചു. രാജ്യത്തുടനീളമായുള്ള 13 ഷോപ്പിങ് മാളുകളുടെ പങ്കാളിത്തത്തിൽ നടന്ന ഷോപ്പ് ഖത്തറിൽ വിലക്കിഴിവും ഓഫറുകളും റാഫിൾ കൂപ്പൺ നറുക്കെടുപ്പുകളും നൽകിയിരുന്നു. കൂടാതെ, വ്യത്യസ്ത വിനോദപരിപാടികളും ദിവസേന സംഘടിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു