പാക് ഗായകൻ റാഹത് അലി ഖാൻ ശിഷ്യനെ ചെരുപ്പൂരി തല്ലിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. ‘ഭീകരം’ എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ചിന്മയി എക്സിൽ കുറിച്ചു “. ‘ഇവരിൽ ചിലർ പൊതുസ്ഥലത്ത് സൗമ്യരും മൃദുഭാഷികളുമായ ആത്മാക്കളെപ്പോലെയാണ് പെരുമാറുക” എന്ന് കൂട്ടിച്ചേർത്തു.
പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്നുവിളിക്കപ്പെടുന്ന കൂടുതൽപേർ യഥാർഥത്തിൽ ആരായിരുന്നുവെന്ന് തുറന്നുകാണിക്കപ്പെടുമായിരുന്നു’ എന്ന് ചിന്മയി ഇതിനെതിരെ വിമര്‍ശിച്ചു.
റാഹത് ഫത്തേ അലി ഖാന് ശിഷ്യനെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഗായകനെതിരെ ഉയരുന്നത്. വീഡിയോ പ്രചരിച്ചതോടെ തന്റെ പ്രവർത്തിയെ ന്യായീകരിച്ചു ഗായകൻ സ്വമേധയാ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Some of these people behave like such gentle, soft spoken souls in public, one would never think they’d be capable of such inhumane behaviour.
If only cameras existed earlier – more of those we celebrate as so called greats would have been exposed for what they actually were to… https://t.co/Touh1w7H2X
— Chinmayi Sripaada (@Chinmayi) January 27, 2024
ഇതിനെതിരെയും ശ്രീപദ പ്രതികരണവുമായി എത്തിയിരുന്നു; ഗുരുക്കന്മാർ അവർ അലങ്കരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതകൊണ്ട് സംരക്ഷിക്കപ്പെടുന്നു. അവരുടെ എല്ലാ ലംഘനങ്ങളും അക്രമം, വൈകാരിക ദുരുപയോഗം ലൈംഗിക ദുരുപയോഗം തുടങ്ങിയവയെല്ലാം പ്രതിഭയെച്ചൊല്ലി ക്ഷമിക്കപ്പെടുന്നു. ഈ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്’ എന്നാണ് ചിന്മയി പ്രതികരിച്ചത്.
ഇക്കഴിഞ്ഞ ദിവസമാണ് റാഹത് ഫത്തേ അലി ഖാന് ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം. തനിക്കറിയില്ലെന്നു ശിഷ്യൻ പറഞ്ഞിട്ടും ഗായകൻ മർദനം തുടരുകയാണ്.
മുടിയിൽ കുത്തിപ്പിടിച്ചും കുനിച്ചു നിർത്തിയുമാണ് തല്ലുന്നത്. അടിയേറ്റ് ശിഷ്യൻ നിലത്തുവീണുപോയി. ഇതിനിടെ ചിലർ ഗായകനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്ന രംഗങ്ങളും വിഡിയോയിൽ കാണാം.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാനാ ഇടങ്ങളിൽ നിന്നും റാഹത് ഫത്തേ അലി ഖാനെതിരെ വൻ വിമര്‍ശനങ്ങളാണ് ഉയർന്നത്. സംഭവം വിവാദമായതോടെയാണ് ന്യായീകരണവുമായി ഗായകൻ രംഗത്തെത്തിത്.
ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിതെന്നും അയാൾ തനിക്കു മകനെപ്പോലെയാണെന്നും റാഹത് ഫത്തേ അലി ഖാന് ന്യായീകരിച്ചു. മർദനമേറ്റയാളെയും അയാളുടെ പിതാവിനെയും അടുത്തു നിര്‍ത്തിയുള്ള വിഡിയോയിലൂടെയാണ് ഗായകൻ വിശദീകരണം നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ