മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇന്റർവ്യൂകളിൽ ഏറ്റവും കൂടുതൽ ചിരി നിറച്ചിട്ടുള്ള ഒരു സിനിമ താരം കൂടിയാണ് ധ്യാൻ.
ജേഷ്ഠനായ വിനീത് ശ്രീനിവാസൻ സംവിധാനത്തിലാണ് കൂടുതലായി ശ്രദ്ധിക്കുന്നതെങ്കിൽ, എന്നാൽ ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ ഇന്ന് തിരക്കേറിയ ഒരു നടനാണ്. നിരവധി ചെറു ചിത്രങ്ങളിലാണ് താരം നായകനായി എത്തിയത്.
ധ്യാനുമൊത്തുള്ള നിരവധി അഭിമുഖങ്ങളും അതിൽ ധ്യാൻ പറയുന്ന ഓരോ കഥകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിൽ ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്നത്.
സംഭവം ഇങ്ങനെയാണ്: അപൂർവമായി മാത്രമാണ് ധ്യാനിനെ അമ്മ ഫോൺ വിളിച്ചു വിശേഷങ്ങൾ ചോദിക്കുന്നത്. അങ്ങനെ പുതുവർഷദിനത്തിൽ ധ്യാനിനെ അമ്മ വിളിച്ചു ഒരൊറ്റ കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്;
ദയനീയസ്വരത്തില്‍ അമ്മ ആവശ്യപ്പെട്ടു- ‘ദയവായി ഈ വര്‍ഷം മുതല്‍ക്കെങ്കിലും ഇന്റര്‍വ്യൂകളില്‍ എന്നെക്കുറിച്ചുള്ള കഥകള്‍ പറയരുത്. ഒരമ്മയുടെ അപേക്ഷയാണ്’. സത്യം മാത്രമേ ബോധിപ്പിക്കു എന്ന മട്ടിൽ ‘അമ്മ പറഞ്ഞ കാര്യങ്ങൾ അതെ പടി ധ്യാൻ അടുത്ത ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. നിരവധി ലൈക്കുകളും കൈയ്യടികളുമാണ് ഈ ഒരു ഒറ്റ ഇന്റർവ്യൂവിലൂടെ ധ്യാനിനു ലഭിച്ചത്.
ജീവിതത്തിലെയും സിനിമയിലെയും അമളികളും തമാശകളും മുതല്‍ സെലിബ്രിറ്റി കുടുംബത്തിന്റെ രഹസ്യങ്ങള്‍ വരെ ഇന്റർവ്യൂകളിൽ ധ്യാൻ വെളിപ്പെടുത്താറുണ്ട്. സിനിമകളെക്കാള്‍ ഹിറ്റാകുന്ന ഇന്റര്‍വ്യൂകളുമായി സിനിമാപ്രേമികളെ പിടിച്ചിരുത്താൻ തനിക്ക് സാധിക്കും എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധ്യാൻ.
2013-ൽ ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തിര എന്ന മലയാള ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്.
മുകേഷും ഉര്‍വശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യര്‍ ഇൻ അറേബ്യ’ എന്ന ചിത്രമാണ് ധ്യാനിന്റേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രം എം എ നിഷാദാണ് സംവിധാനം ചെയ്യുന്നത്.
READ MORE: ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’: മ്യുസിക് ലോഞ്ച് നടന്നു
ദുര്‍ഗ കൃഷ്ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘അയ്യര്‍ ഇൻ അറേബ്യ’ ആക്ഷേപഹാസ്യമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്.
സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് പുതിയ ചിത്രവുമായി എം എ നിഷാദ് എത്തുന്നത് എന്നതും ‘അയ്യർ ഇൻ അറേബ്യ’യുടെ പ്രധാന ആകർഷണമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ