ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ യുവതാരം ശുഭ്മന്‍ ഗില്ലിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകര്‍. ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 23ഉം രണ്ടാം ഇന്നിങ്സില്‍ റണ്‍സെടുക്കാതെയും പുറത്തായതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വിമര്‍ശനം ശക്തമായത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സൂപ്പർ താരവും നായകനും വിരാട് കോഹ്ലിയുടെ പിന്ഗാമിയുമെല്ലാമായി വിശേഷിപ്പിക്കപ്പെട്ട ഗില്‍ ഇപ്പോഴെവിടെയാണെന്നാണ് ആരാധകർ ചോദിക്കുന്നത്. ടീം അധികൃതർ ഗില്ലിന് വീണ്ടും വീണ്ടും അവസരം നല്കി മറ്റ് പ്രതിഭകളുടെ അവസരം നശിപ്പിക്കുകയാണെന്നും വിമർശനമുണ്ട്. രഞ്ജി ട്രോഫിയിൽ തകർപ്പൻ ഫോമിലുള്ള ചേതേശ്വർ പൂജാരയെ മൂന്നാം നമ്പറിൽ തിരിച്ചുവിളിക്കണമെന്നും ആവശ്യമുണ്ട്.
Read also: അണ്ടർ 19 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് സൂപ്പർ സിക്സിലെ ആദ്യ അങ്കം
കഴിഞ്ഞ വര്‍ഷം ആദ്യം ആസ്ട്രേലിയക്കെതിരെ അഹ്മദാബാദിൽ നടന്ന ടെസ്റ്റില്‍ 128 റണ്‍സടിച്ചശേഷം ടെസ്റ്റിൽ ഫോമിലായിട്ടില്ലാത്ത, കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ 21 ശരാശരിയിൽ 189 റൺസ് മാത്രം നേടിയ ഒരാൾ പ്ലേയിങ് ഇലവനില്‍ തുടരുന്നതെങ്ങനെയെന്നും ചിലര്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നു. ഐ.പി.എല്‍ സ്പെഷലിസ്റ്റായ ഗില്ലിനെ എന്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ കളിപ്പിക്കുന്നുവെന്നും അഹ്മദാബാദിലെ പിച്ചിൽ മാത്രമേ ഗില്ലിന് ഫോമിലാവാൻ കഴിയൂവെന്നും പരിഹാസമുണ്ട്.
ടെസ്റ്റിൽ ഓപണറായി തുടങ്ങിയ ഗിൽ രണ്ട് സെഞ്ച്വറികളുമായി വരവറിയിച്ചിരുന്നു. എന്നാൽ, മൂന്നാം നമ്പറിലേക്ക് ഇറങ്ങിയ ശേഷം ഫോമിലേക്കുയരാൻ കഴിഞ്ഞിട്ടില്ല. 39 ടെസ്റ്റ് ഇന്നിങ്സുകളിൽ 29.53 റൺസ് ശരാശരിയിൽ 1063 റൺസാണ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. അതേസമയം, 44 ഏകദിനങ്ങളിൽ 61.37 ശരാശരിയിൽ 2271 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു