ഷാർജ ∙ റോഡിനു കുറുകെ കടക്കുമ്പോൾ വാഹനമിടിച്ച് കണ്ണൂർ പാനൂർ കണ്ണൻകോട് സ്വദേശി ബദറുദ്ദീൻ പുത്തൻപുരയിൽ (39) അന്തരിച്ചു. ഷാർജ നാഷനൽ പെയിന്റിനു സമീപത്തായിരുന്നു അപകടം. റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു വാഹനമിടിച്ചത്. 20 വർഷമായി പ്രവാസിയാണ്. അജ്മാനിൽ സെയിൽസ് വിഭാഗത്തിലായിരുന്നു ജോലി.
ഭാര്യ: സുനീറ, മക്കൾ: സബാ ഷഹലിൻ, സംറ ഷഹലിൻ, മുഹമ്മദ് റയാൻ ബദർ. പരേതനായ ഉസ്മാൻറെയും ബീഫാത്തുവിന്റെയും മകനാണ്. സംസ്കാരം നാട്ടിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു