സലാല: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ് മരണപ്പെട്ടത്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്സിൻ, സബാ സഫിയ.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു