മസ്കത്ത്: മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലും നാളെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം തിരമാലകൾ ശരാശരി രണ്ട് മീറ്റർ വരെ ഉയർന്നേക്കും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.
വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ ഒഴുക്ക് തുടരും. മുസന്ദം ഗവർണറേറ്റിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി വൈകി മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു