ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽഖുദുവ സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സിന്റെ ആദ്യ സെമസ്റ്റർ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ അങ്കണത്തിൽ നടന്ന പരിപാടിയിൽ കോഴ്സ് ഡയറക്ടർ അബ്ദുല്ലത്തീഫ് നല്ലളം ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു. ഇസ്ലാമിലെ അടിസ്ഥാന വിഷയങ്ങളിലായി നാല് സെമസ്റ്ററുകളിൽ ആയാണ് കോഴ്സ് നടക്കുന്നത്. ഖത്തറിലെയും മറ്റു ജി.സി.സിയിലെയും കേരളത്തിലെയും പ്രഗത്ഭരായ പണ്ഡിതരാണ് ഓൺലൈനായും ഓഫ് ലൈൻ ആയും നടക്കുന്ന ക്ലാസുകളിൽ ഫാക്കൽറ്റികളായി എത്തുന്നത്. ചീഫ് കോഓഡിനേറ്റർ മുജീബ് റഹ്മാൻ മദനി, അഡ്മിൻ ഡയറക്ടർ ഡോ. റസീൽ, എക്സാം കൺട്രോളർ നസീഫ നൂർ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് +97455348313 നമ്പറിൽ ബന്ധപ്പെടുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു