മയാമി: ലോകത്ത് ഇതുവരെ നിര്മ്മിച്ചിട്ടുള്ളതിലും വച്ച് കൂറ്റന്‍ യാത്രാക്കപ്പല്‍ അതിന്റെ കന്നിയാത്ര തുടങ്ങിയത് വിവാദത്തോടെയാണ്. പ്രകൃതി വാതകത്തില്‍ ഓടുന്ന ഈ കപ്പല്‍ സാധാരണ കപ്പലുകള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ എണ്‍പതിരട്ടി മീതെയിന്‍ പുറന്തള്ളുന്നു എന്നാണ് ആരോപണം.
റോയല്‍ കരീബിയന്‍ കമ്പനിയുടെ കടലുകളുടെ രാജാവ് എന്നു പറയുന്ന കപ്പലില്‍ 7600 യാത്രക്കാരും 2350 കപ്പല്‍ ജീവനക്കാരുമാണുള്ളത്. ദക്ഷിണ ഫ്ളോറിഡയിലെ മയാമി തുറമുഖത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച യാത്ര തുടങ്ങിയ കപ്പല്‍ ഒരാഴ്ച പല നാടുകളും ചുറ്റും. ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ഇന്റര്‍ മയാമി ടീമംഗങ്ങളും ചേര്‍ന്നാണ് കപ്പലിന് യാത്രാമംഗളം നേര്‍ന്നത്.
20 ഡെക്കുകളുള്ള കപ്പല്‍ 360 മീറ്റര്‍ നീളവും രണ്ടര ലക്ഷം ടണ്‍ കേവുഭാരവുമുള്ളതാണ്. എഴു നീന്തല്‍ക്കുളങ്ങള്‍, ആറു വാട്ടര്‍ സ്ളൈഡുകള്‍, ഐസ് സ്കേറ്റിംഗ് റിങ്ക്, ഒരു തിയേറ്റര്‍, നാലപ്തിലേറെ റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
READ MORE: ഗാസയിൽ പുനരധിവാസം ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രിമാരുടെ സമ്മേളനം
ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. ഫിന്‍ലാന്റിലെ ഷിപ് യാര്‍ഡില്‍ 900 ദിവസംകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഐക്കണ്‍ ഓഫ് ദ സീസ് എന്നാണ് പേരിട്ടിരിക്കുന്നത്. 50 വര്‍ഷത്തെ സ്വപ്നമാണ് സഫലമായതെന്ന് കപ്പലിന്റെ ഉടമകളായ കമ്പനിയുടെ ഉടമ ജേസന്‍ ലിബര്‍ട്ടി പറഞ്ഞു.
ലയണല്‍ മെസ്സി കപ്പലിന് യാത്രാമംഗളം നേര്‍ന്നത് ഒരു കുപ്പി ഷാംപെയിന് ഉടച്ചുപൊട്ടിച്ചുകൊണ്ടാണ്.
നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി എസ്പെന് ബാര്‍ത്ത് ഐഡി പറയുന്നത്, ഈ അവധിക്കാല ആഡംബരക്കപ്പല്‍ യാത്രക്കാരുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ ലോകത്തെ എറ്റവുമധികം മാലിന്യം പുറന്തള്ളുന്ന ഒന്നായി മാറി എന്നാണ്.
എല്‍.എന്‍.ജി ഉപയോഗിച്ച് ഓടിക്കുന്ന കപ്പല്‍ ആദ്യത്തേതൊന്നുമല്ല. ഇപ്പോള്‍ ലോകത്താകെ 300 കപ്പലുകള്‍ ആ ഇന്ധനത്തില്‍ ഓടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ