ഇസ്രയേൽ – ഹമാസ് യുദ്ധം ഫലസ്തീനിലെ മനുഷ്യർക്ക് നൽകിയത് തീരാ വേദനകളാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങളും, മനുഷ്യരും, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾ, അസഹനീയമായ പട്ടിണി, ഈ തീരയാതനകൾക്കൊടിവിൽ ഇതാ മറ്റൊരു വാർത്തയുംഇസ്രയേൽ – ഹമാസ് യുദ്ധം ഫലസ്തീനിലെ മനുഷ്യർക്ക് നൽകിയത് തീരാ വേദനകളാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങളും, മനുഷ്യരും, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾ, അസഹനീയമായ പട്ടിണി, ഈ തീരയാതനകൾക്കൊടിവിൽ ഇതാ മറ്റൊരു വാർത്തയും.
ഫലസ്തീന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎന്‍ ഏജന്‍സിക്ക് (യുഎൻആർഡബ്ല്യുഎ) നല്‍കുന്ന ധനസഹായം ലോക രാജ്യങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, ജർമനി, ഇറ്റലി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫിൻലാൻഡ് എന്നീ 9 രാജ്യങ്ങളാണ് സഹായം നിർത്താൻ തീരുമാനിച്ചത്.
ഫലസ്തീനികൾക്കുവേണ്ടി പ്രവർത്തിക്കുന്നത് കാരണം ഏറെനാളുകളായി ഇസ്രയേലിന്റെ നോട്ടപുള്ളികളാണ് യുഎൻആർഡബ്ല്യുഎ. ഇസ്രയേൽ കൈയടക്കിയ സ്വന്തം പ്രദേശങ്ങളിൽനിന്ന് പുറത്താക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീനികളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ചതാണ് ഈ ഏജൻസി. യുഎൻആർഡബ്ല്യുഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ അജൻസിയോയുടെ മുഴുവൻ പേര് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ എന്നാണ്.
ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ നിരവധി യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിവരങ്ങൾ ഇസ്രയേലി അധികൃതർ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്ന് യുഎൻആർഡബ്ല്യുഎ അറിയിച്ചിരുന്നു. ആരോപണവിധേയരായ സ്റ്റാഫ് അംഗങ്ങളുടെ കരാർ ഉടൻ തന്നെ അവസാനിപ്പിച്ചതായും കാലതാമസം കൂടാതെ സത്യം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും യുഎൻആർഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. യുഎൻആർഡബ്ല്യുഎയിലെ 12 ജീവനക്കാരുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.
എന്നാൽ ഗാസയിൽ പലസ്തീനികളെ സഹായിക്കാൻ ഏജൻസി നിർണായകമായ പ്രവർത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അയർലൻഡും നോർവേയും യുഎൻആർഡബ്ല്യുഎയ്ക്കുള്ള പിന്തുണ തുടരുമെന്ന് അറിയിച്ചു.
ഗസ്സയിൽ തുടരുന്ന വംശഹത്യ തടയാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിക്കെതിരായ വെല്ലുവിളിയാണു സഹായം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നിലെന്ന് ഹമാസ് ആരോപിച്ചു. ഏജൻസിയെ അടിച്ചമർത്താൻ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. കുറച്ചുപേരുടെ ബുദ്ധിശൂന്യമായ നടപടികളിൽ നിരപരാധികളായ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്ന് നോർവീജിയൻ അഭയാർഥി കൗൺസിൽ സെക്രട്ടറി യാൻ ഏഗലൻ അഭ്യർഥിച്ചു.
26,000 ത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട് ഈ യുദ്ധം. അതിലുമേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴും അവിടെ കുഞ്ഞുങ്ങൾ അനാഥരാകുന്നുണ്ട്, പട്ടിണി നേരിടുന്നുണ്ട്.
ഫലസ്തീന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎന്‍ ഏജന്‍സിക്ക് നല്‍കുന്ന ധനസഹായം ലോക രാജ്യങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, ജർമനി, ഇറ്റലി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫിൻലാൻഡ് എന്നീ 9 രാജ്യങ്ങളാണ് സഹായം നിർത്താൻ തീരുമാനിച്ചത്.
ഫലസ്തീനികൾക്കുവേണ്ടി പ്രവർത്തിക്കുന്നത് കാരണം ഏറെനാളുകളായി ഇസ്രയേലിന്റെ നോട്ടപുള്ളികളാണ് യുഎൻആർഡബ്ല്യുഎ. ഇസ്രയേൽ കൈയടക്കിയ സ്വന്തം പ്രദേശങ്ങളിൽനിന്ന് പുറത്താക്കപ്പെട്ട പതിനായിരക്കണക്കിന് പലസ്തീനികളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ചതാണ് ഈ ഏജൻസി. യുഎൻആർഡബ്ല്യുഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ അജൻസിയോയുടെ മുഴുവൻ പേര് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ എന്നാണ്.

ഗസ്സയിൽ തുടരുന്ന വംശഹത്യ തടയാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിക്കെതിരായ വെല്ലുവിളിയാണു സഹായം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നിലെന്ന് ഹമാസ് ആരോപിച്ചു. ഏജൻസിയെ അടിച്ചമർത്താൻ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. ഏതാനും പേരുടെ അവിവേകത്തിന്റെ പേരിൽ നിരപരാധികളായ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്ന് നോർവീജിയൻ അഭയാർഥി കൗൺസിൽ സെക്രട്ടറി യാൻ ഏഗലൻ അഭ്യർഥിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം