മസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ 9-1നാണ് ഇന്ത്യ തകർത്തത്.
ഇന്ത്യക്ക് വേണ്ടി മനീന്ദീർ സിങ് നാലും മുഹമ്മദ് റഹീൽ മൂന്നും മന്ദീപ് മോർ രണ്ടും ഗോളുകൾ നേടി. പൂൾ ബിയിലെ രണ്ടാമത്തെ മത്സരത്തിൽ ശക്തമായ പേരാട്ടത്തിനൊടുവിൽ ഈജിപ്തിനോട് ഇന്ത്യ അടിയറവു പഞ്ഞു (8-6). ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ജമൈക്കയെ നേരിടും.
Read also: ജദേജക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും
പൂൾ ഡിയിലെ ആതിഥേയരായ ഒമാന്റെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. മലേഷ്യയോട് 3-3നാണ് സമനില വഴങ്ങിയത്. അവസാന മത്സരത്തിൽ ഒമാൻ ഇന്ന് യു.എസ്.എയെ നേരിടും. പൂൾ എയിൽനിന്ന് നെതർലാൻഡ്സ് രണ്ടും പോളണ്ടും പാക്കിസ്താനും ഓരോവിജയവും സ്വന്തമാക്കി. പൂൾസിയിൽനിന്ന് ട്രിനിഡാൻഡ് ആൻഡ് ടൊബോക്കോ, കെനിയ എന്നിവരും വിജയിച്ചു. നാല് പൂളുകളിലായി 16 ടീമുകളാണ് മാറ്റുരക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ ക്വാർട്ടറിൽ പ്രവശേിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ