അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച യു.എ.ഇ തല യുവജനോത്സവത്തിന്റെ ഭാഗമായ സാഹിത്യോത്സവം ശ്രദ്ധേയമായി. കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളില്‍ 15 ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുത്തു. നാടക പ്രവര്‍ത്തകനും സിനിമ സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. നാടക പ്രവര്ത്തകന് പി.ജെ. ഉണ്ണികൃഷ്ണന്, സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് പുലാമന്തോള്‍, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കര്‍, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ബാദുഷ എന്നിവര്‍ സംസാരിച്ചു.
സെന്റര്‍ വനിത വിഭാഗം കണ്‍വീനര്‍ പ്രീത നാരായണന്, വനിത വിഭാഗം ജോയന്റ് കണ്‍വീനര്‍മാരായ ചിത്ര ശ്രീവത്സന്‍, ഷല്‍മ സുരേഷ്, സെന്റര്‍ ലൈബ്രേറിയന്‍ ഷോബി അപ്പുക്കുട്ടന്, അസി.ട്രഷറര്‍ നഹാസ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. സെന്റര്‍ വളൻറിയര്‍ വിഭാഗം, വനിത വിഭാഗം, ബാലവേദി, മാനേജിങ് കമ്മിറ്റി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. യുവജനോത്സവത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങള്‍ ജനുവരി 26,27,28 തീയതികളില്‍ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു