ജിദ്ദ: സൗദിയിലേക്ക് വിസിറ്റ് വിസയിലെത്തുന്നവർക്ക് ‘നുസ്ക്’ ആപ്ലിക്കേഷനിൽ തങ്ങളുടെ ആശ്രിതരെ ചേർക്കാനാവില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ്, ഉംറ അനുമതിക്കുള്ള സ്മാർട്ട് ആപ്പാണ് നുസ്ക്. അതിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തി വിസിറ്റ് വിസയിലെത്തിയ ആളാണെങ്കിൽ അയാൾക്ക് തെൻറ അക്കൗണ്ടിലേക്ക് ആശ്രിതരെ ചേർക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച പരാതിക്ക് മറുപടിയായാണ് മന്ത്രാലയത്തിെൻറ വിശദീകരണം. ആശ്രിതരെ ചേർക്കാൻ സഹായിക്കുന്ന ഫീച്ചർ ഇൗ ആപ്പിൽ ലഭ്യമല്ല. ഓരോ വ്യക്തിക്കും സ്വന്തം അക്കൗണ്ട് തുറന്ന് സ്വന്തം പാസ്പോർട്ട് നമ്പറും വിസ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു