ലൈംഗിക ബന്ധത്തില്‍ നിന്ന് നിങ്ങളെ തടയുകയോ അല്ലെങ്കില്‍ അത് ആസ്വാദ്യകരമല്ലാതാക്കുകയോ ചെയ്യുന്ന ഒരു പ്രശ്നം നിങ്ങളിൽ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗിക വിരക്തിയെന്ന അവസ്ഥ ഉണ്ടായേക്കാം. ലൈംഗിക വിരക്തി വ്യക്തിയെ അല്ലെങ്കില്‍ ഇണകളെ ലൈംഗിക വേഴ്ചയിലൂടെ കിട്ടുന്ന സംതൃപ്തി അനുഭവിക്കുന്നതില്‍ നിന്ന് തടയുന്നതും ശാരീരികമായ പ്രതികരണം മുതല്‍ ലൈംഗിക ഉത്തേജനം വരെയുള്ള ലൈംഗിക പ്രതികരണ ചക്രത്തിന്റെ (സെക്ഷ്വല്‍ റെസ്പോണ്‍സ് സൈക്കിള്‍) ഏതു ഘട്ടത്തിലും ഉണ്ടാകുന്നതുമായ ഒരു പ്രശ്നമായാണ് പരാമര്‍ശിക്കപ്പെടുന്നത്. ഈ സൈക്കിളില്‍ ഉദ്ദീപനം, സമതലം, രതിമൂര്‍ച്ഛ , വിയോജനം (റസലൂഷന്‍) എന്നവയാണ് ഉള്‍പ്പെടുന്നത്. കാമാഭിലാഷവും ഉത്തേജനവും ലൈംഗിക പ്രതികരണത്തിലെ ഉദ്ദീപന ഘട്ടത്തിന്റെ ഭാഗമാണ്. ലൈംഗിക വിരക്തി ഏതുപ്രായത്തിലുള്ള സ്ത്രീകളേയും പുരുഷډരേയും ബാധിക്കുന്ന ഒരുവിധം സാധാരണമായ അവസ്ഥയാണ്, എങ്കിലും പ്രായമാകുന്നതിന് അനുസരിച്ച് ഇത് വര്ദ്ധിക്കുന്നതി നുള്ള സാധ്യത കൂടുതലാണ്. പൊതുവില്‍ ഈ അവസ്ഥകളെല്ലാം ചികിത്സിക്കാവുന്നവയാണ്, എന്നാല്‍ ആളുകള്‍ ഇതിനെക്കുറിച്ച് പറയാനും മറ്റുള്ളവര്‍ എന്ത് കരുതും എന്ന് ഭയന്നിട്ട് സഹായം തേടാനും മടിക്കുകയാണ്.
ലൈംഗിക വേഴ്ച ആസ്വദിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും വിദഗ്ധ സഹായം തേടുകയും വേണം. ശരിയായ ചികിത്സയിലൂടെ ആരോഗ്യകരമായ ലൈംഗിക ജീവിതം ആസ്വദിക്കുന്നത് പുനരാരംഭിക്കാന്‍ നിങ്ങള്‍ക്കാകും.
ലൈംഗിക വിരക്തിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
ലൈംഗിക വിരക്തിയുടെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷډാരിലും വ്യത്യസ്തമായിരിക്കും. പൊതുവായ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു:
പുരുഷന്: ഉദ്ധാരണ പ്രശ്നങ്ങള്‍ : ലൈംഗിക വേഴ്ച സാധ്യമാകുന്ന തരത്തിലുളള ഉദ്ധാരണം നേടുന്നതിനോ ഉണ്ടായ ഉദ്ധാരണം നിലനിര്‍ത്തുന്നതിനോ ഉള്ള പ്രയാസം.
സ്ഖലന പ്രശ്നങ്ങള്‍ : സ്ഖലനം നിയന്ത്രിക്കാന്‍ കഴിയാതിരിക്കല്‍. ഇതുമൂലം ശുക്ലസ്ഖലനം ലിംഗോദ്ധാരണത്തിന് തൊട്ടുപുറകേയോ മുമ്പോ (ശീഘ്ര സ്ഖലനം), അല്ലെങ്കില്‍ രതിമൂര്ച്ഛ് സംഭവിച്ചുകഴിഞ്ഞ് വളരെ നേരത്തിന് ശേഷമോ (വൈകിയുള്ള) സംഭവിക്കാം. ചില പുരുഷډര്‍ക്ക് മന്ദഗതിയിലുള്ളതോ ഗതിമാറിയുള്ളതോ ആയ ശുക്ലസ്ഖലനം അനുഭവപ്പെടാറുണ്ട്. രതിമൂര്ച്ഛയുടെ സമയത്ത് ലിംഗത്തിനുപകരം ശുക്ലം മൂത്രസഞ്ചിയിലേക്ക് പ്രവേശിക്കുന്നതാണ് ഇതിന് കാരണം.
കുറഞ്ഞ കാമവാസന : ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് താഴ്ന്നിരിക്കുന്നത് നിങ്ങളുടെ ലൈംഗിക വേഴ്ചയ്ക്കുള്ള ആഗ്രഹം കുറച്ചേയ്ക്കും.
സ്ത്രീകളില്‍:
കുറഞ്ഞ കാമവാസന: ഈസ്ട്രജന്റെയോ ടെസ്റ്റോസ്റ്റി റോണിന്റേമയോ കുറവ് മൂലം നിങ്ങള്‍ക്ക് ലൈംഗിക വേഴ്ചയ്ക്കുള്ള ആഗ്രഹം കുറവായേക്കാം.
രതിമൂര്‍ച്ഛ കൈവരിക്കാനുള്ള കഴിവില്ലായ്മ : മതിയായ ഉണര്‍ച്ചയും ഉത്തേജനവും ഉള്ളപ്പോള്‍ പോലും രതിമൂര്‍ച്ഛ കൈവരിക്കുന്നതില്‍ നിങ്ങള്‍ക്ക് പതിവായി ബുദ്ധിമുട്ടുണ്ടാകുന്നു.
യോനീ വരള്‍ച്ചയും വേദനയും : ലൈംഗിക വേഴ്ചയ്ക്ക് മുമ്പും വേഴ്ചാവേളിലും യോനിയില്‍ ആവശ്യത്തിന് വഴുവഴപ്പ് ഉണ്ടാകാത്തത് കടുത്ത വേദനയ്ക്ക് കാരണമാകുന്നു.
ലൈംഗിക വിരക്തിക്ക് എന്താണ് കാരണം?
ലൈംഗിക വിരക്തിക്ക് പലതരത്തിലുള്ള ശാരീരിക, മാനസിക, പാരിസ്ഥിതിക ഘടകങ്ങള്‍ കാരണമാകാറുണ്ട്. പൊതുവായ ചില ഘടകങ്ങള്‍ താഴെ പറയുന്നു:
ശാരീരികമായ ഘടകങ്ങള്‍ :
പുരുഷന്മാരില് ഞരമ്പുകള്‍ക്കുണ്ടാകുന്ന തകരാറ്, രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രമേഹം, ഹോര്മോ്ണ്‍ സംബന്ധമായ അസന്തുലിതാവസ്ഥ, നാഡീസംബന്ധമായ തകരാറുകള്‍, ഹൃദയത്തിനോ വൃക്കകള്‍ക്കോ തകരാറ് മുതലായ ഘടകങ്ങള്‍ ലൈംഗിക വിരക്തിക്ക് കാരണമാകാം. മദ്യാപാനശീലവും ചില തരം മരുന്നുകളും ലൈംഗിക ശേഷിക്ക് തടസ്സമുണ്ടാക്കാം.
സ്ത്രീകളില്‍, മൂത്രാശയ, ഉദര സംബന്ധമായ പ്രശ്നങ്ങള്‍, നാഡീസംബന്ധമായ തകരാറുകള്‍, സന്ധിവാതം, ചില തരം മരുന്നുകളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക വിരക്തിക്ക് കാരണമാകാം. ഈസ്ട്രജന് നിലയില്‍ ഉണ്ടാകുന്ന വര്ദ്ധ്ന യോനീനാളം ചുരുങ്ങുന്നതിനും വഴുവഴുപ്പ് കുറ യുന്നതിനും കാരണമാകാം. ഇത് ലൈംഗിക വേഴ്ച വേദനാജനകമാക്കിയേക്കും.
മാനസികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍:ജോലി സ്ഥലത്തുനിന്നുള്ള സമ്മര്‍ദ്ദം ലൈംഗികാഗ്രഹം കുറയുതിനുള്ള ഒരു സാധാരണ കാരണമാണ്. മറ്റു കാരണങ്ങളില്‍ ലൈംഗിക വേഴ്ചയില്‍ എങ്ങനെയായിരിക്കും തന്റെ പ്രകടനം എന്ന ഉത്കണ്ഠ, വിഷാദരോഗമോ ഉത്കണ്ഠാ രോഗമോ ഉണ്ടായിരിക്കല്‍, പങ്കാളിയുമായുള്ള അടുപ്പത്തിലെ പ്രശ്നങ്ങള്‍, മുന്‍കാലത്ത് ഉണ്ടായിട്ടുള്ള ലൈംഗിക ആഘാതം മുതലായവ ഉള്‍പ്പെടുന്നു.
ലൈംഗിക വിരക്തിക്ക് ചികിത്സ നേടല്‍
മിക്കവാറും കേസുകളില്‍ ഈ സ്ഥിതിക്ക് ആസ്പദമായിരിക്കുന്ന രോഗാവസ്ഥയെ നേരിട്ടുകൊണ്ട് ലൈംഗിക വിരക്തി ചികിത്സിക്കാന്‍ കഴിയും. അടിസ്ഥാന പ്രശ്നത്തെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍ നിങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കും, അതിലൂടെ നിങ്ങളുടെ ലൈംഗിക തകരാറിന്റെ ലക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരാനാകും. പുരുഷډരില്‍ കണ്ടുവരുന്ന ലിംഗ ഉദ്ധാരണ സംബന്ധമായ തകരാറുകള്‍ക്കും (ലിംഗത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്ന) മരുന്ന് ലഭ്യമാകും. ചിലപ്പോള്‍ ഡോക്ടര്‍ നിങ്ങള്‍ക്കു വേണ്ടി ഉദ്ധാരണം കൈവരിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചേക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് യോനിയില്‍ പേശീസങ്കോചം അനുഭവപ്പെടുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് യോനീ നാളത്തിന്റെ വിസ്താരം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം.
നിങ്ങളുടെ അവസ്ഥയ്ക്ക് ശാരീരികമായ കാരണങ്ങളൊന്നും കണ്ടെത്താന്‍ ഡോക്ടര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അദ്ദേഹം നിങ്ങളോട് നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന് മനഃശാസ്ത്രപരമായ തെറാപ്പി നേടാന്‍ നിര്‍ദ്ദേശിക്കും. തെറാപ്പി നിങ്ങളെ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും വിജയകരമായി നേരിടാന്‍ സഹായിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിന്റെ ലൈംഗികമായ പ്രതികരണം മികച്ചതാണെന്ന് എങ്ങനെ ഉറപ്പുവരുത്താനാകും എന്നതില്‍ ഒരു ഉള്ക്കാ്ഴ്ച നല്കാന് തെറാപ്പിസ്റ്റിന് കഴിയും. ദമ്പതിമാര്‍ക്കുള്ള തെറാപ്പി നിങ്ങളേയും നിങ്ങളുടെ പങ്കാളിയേയും പരസ്പരമുള്ള സ്നേഹബന്ധം, ആശയവിനിമയം എന്നിവ വര്‍ദ്ധിപ്പിക്കാനും പരസ്പരമുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
നിങ്ങളുടെ പങ്കാളിയെ പരിചരിക്കല്‍
നിങ്ങളുടെ പങ്കാളി ഒരു ലൈംഗിക തകരാറിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ അവര്‍ വലിയ വൈഷമ്യത്തിലൂടെ കടന്നുപോകുകയാണ് എന്ന വസ്തുത നിങ്ങള്‍ മനസിലാക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കേസുകളില്‍, പ്രശ്നം വളരെ രഹസ്യ സ്വഭാവമുള്ളതും വളരെ വികാരവിക്ഷോഭം ഉണ്ടാക്കാവുന്നതുമാണ് എന്നതു പരിഗണിക്കുമ്പോള്‍ പങ്കാളിക്ക് നിങ്ങളില്‍ നിന്നും വളരെയധികം പിന്തുണയും ക്ഷമയും കിട്ടേണ്ടതുണ്ട്. അവരുടെ പ്രശ്നത്തെക്കുറിച്ച് അവ രോട് സംസാരിക്കുകയും അതിനെ മറികടക്കാനുള്ള എന്ത് സഹായവും ചെയ്യാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുക. ഒരു ഡോക്ടറെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും അതിന് കൂടെ ചെല്ലാമെന്ന് അറിയിക്കുകയും ചെയ്യുക. പരസ്പര ബന്ധത്തിലെ ചില പ്രശ്നങ്ങള്‍ ഈ തകരാറിന് കാരണമാകുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടെങ്കില്‍ അതിനെ നേരിടാന്‍ ശ്രമിക്കുകയും കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവര്‍ക്കുള്ള തെറാപ്പിയില്‍ നിങ്ങളും പങ്കുചേരുക എന്നതാണ്. തെറാപ്പിയില്‍ പങ്കെടുക്കാന്‍ തെറാപ്പിസ്റ്റ് നിങ്ങളോട് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അതില്‍ അതൃപ്തികാണിക്കുകയോ അത് നിരസിക്കുകയോ ചെയ്യരുത്. ഡോക്ടര്‍ ഒരു ചികിത്സാ രീതി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളി അത് പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം.
ലൈംഗിക വിരക്തിയോടെയുള്ള ജീവിതം
ലൈംഗിക വിരക്തിയുണ്ടാകുക എന്നത് പലര്‍ക്കും വലിയ പാരവശ്യം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ നിങ്ങള്‍ നേരത്തേതന്നെ ഈ അവസ്ഥ മനസിലാക്കി അതിനെ സ്വീകരിക്കാന്‍ തയ്യാറാകുകയും അതിനെ മറികടക്കാനുള്ള സഹായം തേടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് സുഖകരമായ ഒരു ജീവിതത്തിലേക്ക് മടങ്ങിവരാന്‍ വളരെ എളുപ്പമാണ്. ഇതില്‍ കാല താമസം വരുത്തുന്നത് നിങ്ങളുടെ മാനസിക പിരിമുറുക്കം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ.
ജീവിത ശൈലിയില്‍ വരുന്ന ചില മാറ്റങ്ങള്‍ക്ക് മികച്ച ലൈംഗിക പ്രതികരണം ഉണര്‍ത്താന്‍ കഴിയും. നിങ്ങളുടെ പങ്കാളിയോട് തുറന്ന മനസ്ഥിതിയുണ്ടായിരിക്കുന്നതും സത്യസന്ധതപുലര്ത്തുന്നതും സാധാരണയായി നിങ്ങളെ നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കാന്‍ സാഹായിക്കുന്ന കാര്യങ്ങളാണ്. തുടര്‍ച്ചയായ വ്യായാമത്തോട് കൂടിയ ഒരു സജീവമായ ജീവിത ശൈലി നയിക്കുന്നത് നിങ്ങളുടെ കരുത്തും ഞരമ്പുകളിലെ രക്തത്തിന്റെ ഒഴുക്കും വര്‍ദ്ധിപ്പിക്കും. മദ്യപാനവും പുകവലിയും ഒഴിവാക്കുക, മദ്യപാനം നിങ്ങളുടെ ലൈംഗിക ഉത്തേജനം കുറയ്ക്കുകയും പുകവലി രക്തത്തിന്റൈ ഒഴുക്കിനെ നിയന്ത്രിക്കുകയും ചെയ്യും. വിശ്രാന്തി നേടുതിനുള്ള ചില ടെക്നിക്കുകള്‍ പഠിക്കുന്നത് ദൈനംദിനം മാനസിക പിരമുറുക്കം കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ നിങ്ങളുടെ പ്രശ്നം നന്നായി മനസിലാക്കുന്നതിന് സഹായിക്കുകയും നിങ്ങള്‍ക്ക് ഒരു ചികിത്സാ പദ്ധതി നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന വിദഗ്ധനെ സമീപിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.