അങ്ങ് പാരിസിൽ ഒരു പ്രധിഷേധം നടക്കുകയാണ്. പ്രധിഷേധത്തിനായി കണ്ടെത്തിയ രീതിയും കുറച്ചു വ്യത്യസ്തമാണ്. അതുകൊണ്ടാണ് പ്രധിഷേധം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയോനാർഡോ ഡാവിഞ്ചിയുടെ വരച്ച ലോകപ്രശസ്തമായ മോണ ലീസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ചായിരുന്നു പ്രതിഷേധം. ‘ഫുഡ് റെസ്‌പോൺസ്’ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച രണ്ടു സ്ത്രീകളാണ് പ്രതിഷേധക്കാർ.
ഇറ്റാലിയൻ കലാകാരനായ ഡാവിഞ്ചി പതിനാറാം നൂറ്റാണ്ടിൽ വരച്ചതാണ് ഈ ചിത്രം വരക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട് സൂക്ഷിച്ചിരിക്കുന്നതിനാല്‍ പെയിന്റിങ്ങിന് കേടുപാടുകളൊന്നും പറ്റിയിട്ടില്ല.
പരിസ്ഥിതിയുടെയും ഭക്ഷണ സ്രോതസ്സുകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഫുഡ് റെസ്പോൺസ് സംഘടനയുടെ പ്രവർത്തകരാണ് ഇവർ. ചിത്രം സൂക്ഷിച്ച ചില്ലുകൂടിനു നേരെ സൂപ്പ് ഒഴിച്ച ശേഷം അതിനടുത്തേക്കു കടക്കാൻ ശ്രമിച്ച രണ്ടു പേരെയും സുരക്ഷാ ജീവനക്കാർ തടഞ്ഞു. മികച്ച വേതനം, ഇറക്കുമതി നിയന്ത്രണം, ഉൽപന്നങ്ങൾക്കു വിലസ്ഥിരത തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫ്രാൻസിൽ കർഷകർ ദിവസങ്ങളായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു പ്രതിഷേധം. ട്രാക്ടറുകൾ ഉപയോഗിച്ചു ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുന്ന കർഷകർ ഇന്നു മുതൽ പാരിസിലെ റോഡുകൾ ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
”എന്താണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം? കലയോ അതോ ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശമോ” എന്ന് ചോദിച്ച പ്രതിഷേധക്കാർ നമ്മുടെ കാർഷിക സമ്പ്രദായം മോശം അവസ്ഥയിലാണെന്നും നമ്മുടെ കർഷകർ തൊഴിലിടങ്ങളിൽ മരിച്ചു വീഴുകയാണെന്നും വിളിച്ചുപറഞ്ഞു.
തേസമയം, കർഷകർക്കു കൂടുതൽ സഹായം നൽകാൻ ശ്രമിക്കുമെന്നു ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു.
2022 മേയിൽ സ്ത്രീവേഷം കെട്ടി ചക്രക്കസേരയിൽ എത്തിയ ഒരാൾ മോണ ലീസയിലേക്കു നേരെ കേക്ക് വലിച്ചെറിഞ്ഞു പ്രതിഷേധിച്ചിരുന്നു. ഇദ്ദേഹവും പരിസ്ഥിതി പ്രവർത്തകനായിരുന്നു. 1956ൽ ചിത്രത്തിനുനേരെ ആസിഡ് ആക്രമണമുണ്ടായതിനുശേഷമാണ് ബുള്ളറ്റ്പ്രൂഫ് ചില്ലുകൂട്ടിലാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം