സൗദി അറേബ്യയുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ വസ്തുത അന്വേഷിക്കുകയാണ് ഇന്നത്തെ ഫാക്ട് ചെക്കിലൂടെ.
സൗദി അറേബ്യയില്‍ ആദ്യമായി പരസ്യമായി മദ്യം വിൽക്കാൻ അനുവദിച്ചുവെന്നും, തലസ്ഥാനമായ റിയാദിൽ ആദ്യത്തെ മദ്യശാല തുറക്കുന്നുവെന്നും അവകാശപ്പെടുന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ഇനി മദ്യം ലഭിക്കുമെന്ന് ചില പോസ്റ്റുകളില്‍ അവകാശപ്പെടുമ്പോള്‍ ചിലര്‍ പറയുന്നത് സൗദി കേരളത്തെ മാതൃകയാക്കുന്നുവെന്നാണ്.
എന്താണ് ഈ വാർത്തക്ക് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം…
സൗദിയിൽ മധ്യ ഷോപ്പുകൾ തുറക്കുന്നു എന്ന് പറയുന്ന വാർത്ത ശരിയാണ്. റോയിട്ടേഴ്‌സ്, ഗാർഡിയൻ തുടങ്ങിയ വാർത്ത മാധ്യമങ്ങളൊക്കെ എല്ലാം ഈ വാർത്ത റിപ്പോർട് ചെയ്തിട്ടുമുണ്ട്. എന്നാൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നതുപോലെയല്ല ശരിക്കുമുള്ള കാര്യങ്ങൾ. സൗദി മദ്യ അറേബ്യ നിയന്ത്രണം നീക്കിയിട്ടില്ല പകരം നയതന്ത്ര ഉദഗ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഈ വിധത്തിൽ തെറ്റായി പ്രചരിക്കുന്നത്.
അതുമാത്രമല്ല ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് മദ്യം വില്‍പന നടത്തുന്നതെന്ന വസ്തുത കൂടിയുണ്ട്. ഉപഭോക്താക്കള്‍ ഡിപ്ലോ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടുകയും വേണം. ഈ കോഡ് ഉപയോഗിച്ച് മാത്രമെ മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളു. നയതന്ത്രജ്ഞര്‍ താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ മദ്യ ഷോപ്പ് സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. വേറെയും നിബന്ധനകൾ ഉണ്ട്; 21 വയസ്സിന് താഴെയുള്ളവരെ മധ്യ ഷോപ്പുകളിൽ കയറാൻ അനുവദിക്കില്ല. കൂടാതെ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മദ്യം വാങ്ങാൻ ബന്ധുക്കളെയോ ഡ്രൈവർമാരെയോ സഹായികളെയോ സഹപ്രവർത്തകരെയോ അയയ്ക്കാൻ കഴിയില്ല.
മദ്യ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥന് 240 പോയിന്റ് മാത്രമാണ് പ്രതിമാസം ഉപയോഗിക്കാനാകുന്നത്. ഒരു ലിറ്റര്‍ മദ്യം- 6 പോയിന്റ്, വൈന്‍-3 പോയിന്റ്, ബിയര്‍-1 പോയിന്റ് എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.
1952ലാണ് സൗദിയില്‍ മദ്യനിരോധനം നിലവില്‍ വന്നത്. അന്നത്തെ സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസിന്റെ മക്കളിലൊരാളായ മിഷാരി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ മദ്യപിക്കുകയും പ്രകോപിതനായി ബ്രിട്ടീഷ് നയതന്ത്രജ്ഞനായ സിറില്‍ ഔസ്മാനെ വെടിവെച്ചു കൊല്ലുകയും ചെയ്തു. അക്കാലത്ത് ജിദ്ദയില്‍ ബ്രിട്ടീഷ് വൈസ് കോണ്‍സല്‍ ആയിരുന്ന നയതന്ത്രജ്ഞന്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തിനിടെ, അധികമായി മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനാണ് 19 കാരനായ രാജകുമാരന്‍ ഉദ്യോഗസ്ഥനെ വെടിവച്ചത്. മിഷാരി രാജകുമാരന് ജീവപര്യന്തം ശിക്ഷ ലഭിച്ച സംഭവത്തെത്തുടര്‍ന്ന്, അബ്ദുല്‍ അസീസ് ഇബ്‌നു സൗദ് രാജാവ് രാജ്യവ്യാപകമായി മദ്യനിരോധനം നടപ്പാക്കി. കടുത്ത ശിക്ഷയാണ് മദ്യപാന കുറ്റത്തിന് സൗദി നല്‍കുന്നത്.
ഇതോടെ ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള പോസ്റ്റുകളില്‍ ഉന്നയിക്കുന്നതുപോലെ സൗദിയില്‍ എല്ലാവര്‍ക്കും വേണ്ടി മദ്യം ലഭ്യമാക്കുന്നതിന് ഷോപ്പുകള്‍ തുറന്നിട്ടില്ല എന്നും ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് ഷോപ്പുകൾ തുറക്കുന്നതെന്നും ബോധ്യപ്പെടുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം