ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്റസ വിദ്യാർഥികളുടെ കായികമേള ‘അൽഹുദാ സ്പോർട്സ് മീറ്റ് 2024’ ഹയ്യ സാമിറിലെ അൽ ദുർറാ വില്ലയിൽ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ കായികരംഗത്തെ കഴിവുകൾ പ്രകടമാക്കുന്നതായിരുന്നു ഓരോ മത്സരങ്ങളും. നാല് ഹൗസുകളിലായി വിവിധ കാറ്റഗറികളിൽ 300 ലധികം വിദ്യാർഥികൾ പങ്കെടുത്ത സ്പോർട്സ് മീറ്റിൽ ബ്ലൂ ഹൗസ് ചാമ്പ്യന്മാരായി. റെഡ്, യെല്ലോ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അൽ ഹുദ പ്രിൻസിപ്പൽ ലിയാഖത് അലി ഖാൻ, മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ജമാൽ ഇസ്മാഈൽ എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ റെഡ് ഹൗസ് ചാമ്പ്യന്മാരായി, യെല്ലോ ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി, കാൽപന്ത് കളിയുടെ കേരളീയ പൈതൃകം നിലനിർത്തുന്നതായിരുന്നു ഫുട്ബാൾ മത്സരങ്ങൾ.
വിവിധ ഹൗസുകളിലെ വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ഹൗസ് ലീഡർമാർ നേതൃത്വം നൽകി. സമദ് കാരാടൻ, അസൈനാർ അങ്ങാടിപ്പുറം, അൽഹുദാ മദ്റസ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ ബ്ലൂ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രീൻ, യെല്ലോ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വളണ്ടിയർ മാർച്ച് പാസ്റ്റിന് ക്യാപ്റ്റൻ അബ്ദുൽ നാസർ നേതൃത്വം നൽകി. കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള മെഡലുകൾ ഇസ്ലാഹി സെന്റർ ഭാരവാഹികളായ സലാഹ് കാരാടൻ, അബ്ദുൽ ഗഫൂർ വളപ്പൻ, ഹംസ നിലമ്പൂർ, ജമാൽ ഇസ്മാഈൽ, റഷാദ് കരുമാര, പ്രിൻസാദ് പാറായി, ഐവോ ഭാരവാഹികൾ തുടങ്ങിയവർ വിതരണം ചെയ്തു.
കായിക മത്സരങ്ങൾക്ക് ഷക്കീൽ ബാബു, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, ഇഖ്ബാൽ മാസ്റ്റർ, പി.സി ശിഹാബ് , അബു കട്ടുപ്പാറ, ഷഫീഖ് പട്ടാമ്പി, നിഷാത്ത് ഷമീർ, ഷിറിൻ ജമാൽ, ഷിബിന, സാരിത, മുബീന തുടങ്ങിയവർ നേതൃത്വം നൽകി. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും കൊറിയോഗ്രാഫി നിർവഹിച്ച അധ്യാപകർക്കുമുള്ള ട്രോഫികൾ ഡോ. സാജിദ് ബാബു (ബദറുദ്ദീൻ പോളി ക്ലിനിക്), ഡോ. ഷജ്മീർ (അൽ അബീർ മെഡിക്കൽ സെന്റർ), സമദ് കരാടാൻ, ബരീറ അബ്ദുൽ ഗനി തുടങ്ങിയവർ വിതരണം ചെയ്തു. മത്സരങ്ങൾ സംഘടിപ്പിച്ച അൽ ദുർറാ വില്ലയിൽ ഒരുക്കിയ നാടൻ തട്ടുകട ഏറെ ശ്രദ്ധപിടിച്ചുപറ്റി, ഫൈസൽ പാറപ്പുറത്ത് , സെമീർ ആലുക്കൽ, ടി. കെ സലീൽ , ജൈസൽ, സൈനുദ്ദീൻ തുടങ്ങിയവർ നാടൻ വിഭവങ്ങളൊരുക്കി തട്ടുകടയെ സജീവമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു