ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഈസ്റ്റ് കോസ്റ്റിലെ ആദ്യത്തെ അക്കാദമിക് കോൺക്ലേവ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് കൾചർ ആൻഡ് യൂത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് സ്വാഗതവും വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ ആമുഖപ്രഭാഷണവും നടത്തി. ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ആയിഷ ഖമീസ് അൽ ദൻഹാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, റോയൽ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ താഹിർ അലി, എമിനൻസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ അശോക് പാണ്ടെ തിവാരി, സെൻറ് മേരീസ് കത്തോലിക് ഹൈസ്കൂൾ പ്രതിനിധി സഞ്ജു തോമസ്, ഫുജൈറ ഹോസ്പിറ്റൽ ന്യൂറോ സർജൻ വകുപ്പ് മേധാവി ഡോ. മോനി കെ. വിനോദ് എന്നിവർ ആശംസ നേർന്നു.
ഡോ. സംഗീത് ഇബ്രാഹിം മോട്ടിവേഷൻ പ്രഭാഷണം നിർവഹിച്ചു. ടി.പി. ശറഫുദ്ദീൻ ‘അഡ്വാൻസ്ഡ് ടെക്നോളജി’ വിഷയത്തിൽ സംസാരിച്ചു. കരിയർ ഗൈഡൻസ് വിഷയത്തിൽ പ്രക്ഷിത് ധണ്ട കുട്ടികളുമായി സംവദിച്ചു. രണ്ടു സെഷനിലായി നടന്ന പരിപാടിയിൽ ആദ്യത്തെ സെഷനിൽ ട്രഷറർ വി.എം. സിറാജും രണ്ടാമത്തെ സെഷനിൽ സോഷ്യൽ ക്ലബ് ജോ. സെക്രട്ടറി അബ്ദുൽ ജലീൽ ഖുറൈശിയും നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു