ദുബൈ: ദുബൈയിലെ പുതിയ വിസ സേവനങ്ങളെയും എയർപോർട്ട് നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിലെ പവിലിയന് മികച്ച പ്രതികരണം. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സംഘടിപ്പിക്കുന്ന ‘നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്‘ എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായുള്ള പവലിയൻ നിരവധിപേർ സന്ദർശിച്ചു.
ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാർക്ക് ദുബൈയിലെ പുതിയ വിസ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവശ്യ നിർദേശങ്ങൾ സ്വീകരിക്കാനുമാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഗ്ലോബൽ വില്ലേജിലെ പ്രധാനവേദിക്കരികിലാണിത്. വിസ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ, വിവിധ തരം വിസകൾ, എയർപോർട്ടിലെ പുതിയ സ്മാർട്ട് സേവനങ്ങളുടെ അറിവുകൾ, കുട്ടികളുമായി ബന്ധപ്പെട്ട സർവിസുകൾ അടക്കം സേവനങ്ങൾ ലഭ്യമാണ്. ജി.ഡി.ആർ.എഫ്.എയുടെ വിവിധ സേവനങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും മികച്ച ആശയവിനിമയ ഉപകരണങ്ങളും ഉപഭോക്താക്കളുമായി നിരന്തര ഇടപഴകൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പവിലിയൻ സംഘടിപ്പിച്ചിടുള്ളത്. പ്രദർശനം ഫെബ്രുവരി എട്ടിന് അവസാനിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു