ദോഹ: ബ്രിട്ടനുമായി കൈകോർത്ത് ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായമെത്തിച്ച് ഖത്തർ. ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പങ്കാളിത്തത്തിൽ മേഖലയിലേക്ക് ദുരിതാശ്വാസ വസ്തുക്കളെത്തിക്കുന്നത്. 29 ടൺ ഭക്ഷണസാധങ്ങളും മറ്റ് അവശ്യവസ്തുക്കളുമാണ് ഖത്തർ സായുധസേനയുടെ വിമാനത്തിൽ അയച്ചത്. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിന്റെയും സാന്നിധ്യത്തിലാണ് സംയുക്ത മാനുഷിക സഹായം അയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു