തിരുവനന്തപുരം: ലഹരി സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ‘ഓപ്പറേഷന് ഡി ഹണ്ടി’ന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയില്‍ 285 പേര് അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നിരോധിത മയക്കു മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടാനാണ് ഓപ്പറേഷന് ഡി ഹണ്ട് എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വ്യാപക റെയ്ഡ് നടന്നത്. രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
സംശയിക്കുന്ന ആളുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍. ഇവരെ തുടര്‍ച്ചയായി നിരീക്ഷണത്തില്‍ വെച്ചു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി. ഇത്തരം കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരെയും നിരീക്ഷണത്തില്‍ വെച്ചു. എവിടെയെല്ലാമാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെന്ന് മനസ്സിലാക്കി. ഇതിനു ശേഷം ഈ കേന്ദ്രങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തുകയായിരുന്നു.
READ ALSO…ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിൽ
ക്രമസമാധാന എഡിജിപിയും ആന്റി നാര്‍ക്കോട്ടിക് ടാസ്ക് ഫോഴ്സ് തലവനുമായ എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട റേഞ്ച് ലെവല്‍ എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലാണ് ഓപ്പറേഷന് ഡി ഹണ്ടിന് നേതൃത്വം നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ