പാരീസിലെ ലോർവ്രെ മ്യൂസിയത്തിൽ ലോകപ്രശസ്തമായ ‘മൊണാലിസ’ പെയിൻ്റിംഗിൽ പ്രതിഷേധപ്രവർത്തകർ സൂപ്പ് എറിഞ്ഞു. സെക്യൂരിറ്റിയെ മറികടന്നാണ് പെയിൻ്റിംഗിൻ്റെ ഗ്ലാസിലേക്ക് സൂപ്പ് എറിഞ്ഞത്. ലിയോനാർഡ് ഡാവിഞ്ചിയുടെ മാസ്റ്റർപീസ് ലക്ഷ്യമാക്കി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്.
ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അവകാശത്തിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു നീക്കം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട് സംരക്ഷണമൊരുക്കിയാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടില്ല. 1950കൾ മുതൽ സേഫ്റ്റി ഗ്ലാസിന് പിന്നിലാണ് മൊണാലിസ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.
ALERTE – Des militantes pour le climat jettent de la soupe sur le tableau de La Joconde au musée du Louvre. @CLPRESSFR pic.twitter.com/Aa7gavRRc4
— CLPRESS / Agence de presse (@CLPRESSFR) January 28, 2024
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആഗോളതലത്തിൽ പ്രശംസ നേടിയ മാസ്റ്റർപീസിനെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നിരവധി പ്രവർത്തകർ കലയെ ലക്ഷ്യം വച്ചിട്ടുണ്ട്. നേരത്തെ, 2022 മെയ് മാസത്തിൽ നടന്ന പ്രതിഷേധത്തിൽ “മോണാലിസ” പെയിൻ്റിംഗിൻ്റെ മുന്നിലുള്ള ഗ്ലാസ് ക്രീമിൽ നശിപ്പിച്ചിരുന്നു.
READ ALSO…പാരീസിലെ ‘മോണലിസ’ പെയിൻ്റിംഗിൽ സൂപ്പ് എറിഞ്ഞ് പ്രതിഷധക്കാർ
നേരത്തെ, വിവിധ ഗ്രൂപ്പുകളിലെ കാലാവസ്ഥാ പ്രവർത്തകർ ചിത്രങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. 2022 ഒക്ടോബറിൽ ലണ്ടനിലെ നാഷണൽ ഗാലറിയിൽ വിൻസെൻ്റ് വാൻ ഗോഗിൻ്റെ “സൂര്യകാന്തി”യിലേക്ക് ഒരു സൂപ്പ് എറിയുന്നത് ഉൾപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ