കുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ് ലാഹീ സെന്റർ ഫെബ്രുവരി 23ന് സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് പ്രചാരണോദ്ഘാടനം ഫർവാനിയ ദാറുൽ ഹിക്മയിൽ സിദ്ദീഖ് വലിയകത്ത് നിർവഹിച്ചു. കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനിൽപ് ഭദ്രമായ കുടുംബ ജീവിതത്തിലാണ് എന്ന സന്ദേശത്തിലാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, സിറാജ് ബാലുശ്ശേരി എന്നിവർ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു