പാലക്കാട്: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. അറുമുഖന് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് കണ്ണനെ ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്.
സംഭവ സ്ഥലത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ