Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Literature

‘അമ്മയൊരു സംജ്ഞയാണ്’: കവി സതീഷ് കളത്തിൽ അന്തരിച്ച തന്റെ അമ്മയെക്കുറിച്ചു എഴുതിയ കവിത

Web Desk by Web Desk
Jan 28, 2024, 03:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കവിയും ഡോക്യുമെൻറേറിയനുമായ സതീഷ് കളത്തിൽ, തൻറെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത.

‘അ’,
അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്;
അതു ഞങ്ങളുടെ അമ്മയായിരുന്നു;
അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു!
 
അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്;
അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു;
ആവശ്യങ്ങളുടെ കാവലാളായിരുന്നു!

ആപത് സന്ധികളിൽ,
ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ
ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു;  
അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെ
ആണത്തമുള്ള കസേരയായിരുന്നു, അമ്മ!

അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ,
അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല;
അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല;
ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ
അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ!

അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ
അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും
ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്,
ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും
അരിനുറുക്കിൻറെ ഉപ്പുമാവുമായിരുന്നു.
ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത്
അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു!

അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി,
അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട
അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ
ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു!

അടർന്നകന്ന സ്വപ്നങ്ങളുടെയവശിഷ്ടങ്ങൾപേറി,  
അണകനെ തേടി പോയില്ലമ്മ; ഉള്ളിലെയിരുട്ട്
അണയത്തു വന്നുനിന്നാലും ഭയന്നതില്ല; മക്കളുടെ  
അത്തൽവദനങ്ങളിലാനന്ദം നിറയുമ്പോൾ
അതിപ്രീതികൊണ്ടമ്മ, അതിഭീയിലാണ്ടു;
അഗ്നിയാലമ്മ ചുട്ടെടുത്ത കളരിക്കളത്തിലെ  
അടവിപ്പടർന്നിടനാഴികളതിജീവനംകൊണ്ടു!

ReadAlso:

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

വയലാര്‍ രാമവര്‍മ്മയുടെ ആദ്യസമഗ്ര ജീവചരിത്രം വരുന്നു: ‘വയലാര്‍ രാമവര്‍മ്മ, ഒരു കാവ്യജീവിതം’

ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈയ്ക്ക് സാഹിത്യ നൊബേല്‍ പുരസ്കാരം – 2025 nobel literature

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു | Novel

ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം സ്വന്തമാക്കി കെ.ആര്‍. മീര – kr meera brahma sahithya puraskara 2025

അഷ്ടിയ്ക്കു വകയില്ലായീഴവപ്പുരയിലക്കാലത്ത്,
അനാഥനിലവിളികളെ കേൾക്കാനാകാശംമാത്രം!
അയൻപാടികളിൽ തവിടും തട്ടാന്മാർക്കുമിയും വിറ്റു;
ആഴ്ച്ചച്ചന്തകളിൽ കാലികൾടെ പൈദാഹമകറ്റി;
അങ്ങനെയാ കോമളാംഗി, കൊച്ചുമുതലാളിച്ചിയായി!

അമ്മയുടെ വിയർപ്പൊഴുകിപ്പരന്നയിടങ്ങളിൽ;
അമ്മയുടെ നഗ്നപാദമുദ്രകൾ പതിഞ്ഞ പാതകളിൽ
ആടിക്കളിച്ചിരുന്ന ചേലുറ്റ പൂക്കളുകളമ്മയ്ക്ക്
അതിജീവനത്തിൻറെ കോമളഗന്ധം സമ്മാനിച്ചിരുന്നു!

അരുമക്കിടാക്കളിൽ, പെൺമീനിനെയമ്മ
അർഹമായൊരരുവിയിലൊഴുക്കി വിട്ടു.
അരുവിക്കലങ്ങുമ്പോളടിയിലെയൂറൽ കോരികളഞ്ഞും
അതിലാപം കുറയുമ്പോൾ കിണർവെള്ളം കോരിനിറച്ചും
അരുവിയിൽ തന്നുടെ പൊൻമീനിനെ സുഭദ്രമാക്കി!

ആൺമക്കളാകാശം വാങ്ങുവാൻ പോയതിൽപിന്നെ,
അണിയവും അമരവും കൈവിട്ടതിഭരമൊഴിഞ്ഞമ്മ
അണുവീക്ഷണംകൊണ്ടണിമയിലെ വലിമയായി;
അതികൃച്ഛ്രം മാഞ്ഞണിവുകളണിയുവാൻ തുടങ്ങി!

അമ്മയെ കാക്കാനായി നിന്നതില്ല, മക്കൾ ഞങ്ങൾ;
അമ്മയ്ക്കായ് പൊന്നൂഞ്ഞാൽ പണിതതില്ല;
അമ്മയ്ക്കായൊരു മതിൽക്കെട്ടൊട്ടും തീർത്തതില്ല;
അമ്മയായ്തന്നെ വിരാജിച്ചു ഞങ്ങളിൽ സ്വച്ഛന്ദമമ്മ!

അന്ന്, രണ്ടാണ്ടുമുൻപത്തെ ജനുവരിമഞ്ഞിൻറെ
അവസാനപ്പെയ്ത്തിനു തലേനാൾ പകൽക്കാലം,
‘അമ്മ യാത്രയാകുന്നു’ വെന്നെന്നോടുരചെയ്ത്,
അതസം നിശ്ചലമാക്കി, വപുസ്സിൽനിന്നായീശിത മടങ്ങി!

‘അമ്മ’, ഞങ്ങൾക്കിന്നൊരു വെറും അടയാളമല്ല;
ആദ്യന്തം മുഴങ്ങുന്ന, അത്യുച്ചമുള്ള ശബ്ദമാണ്;
അജ്ഞേയമായനേകം ഉറുമിക്കഥകളുമായൊരു
ആത്മനക്ഷത്രമെരിഞ്ഞുത്തീർന്നതിൻറെ സംജ്ഞയാണ്!
**************
* അന്ധതമസം= കൂരിരുട്ട്
* അണകൻ= അധമൻ, ഉപകാരമില്ലാത്തവൻ
* അണയത്ത്= അരികത്ത്
* അത്തൽ= വ്യസനം
* അതിപ്രീതി= അത്യാഹ്ലാദം
* അതിഭീ= മിന്നൽ, വജ്രായുധത്തിൻറെ കാന്തി
* അടവി= കാട്
* അഷ്ടി= ഭക്ഷണം
* അയൻപാടി= തൊഴുത്ത്
* പൈദാഹം= വിശപ്പും ദാഹവും
* ആപം= വെള്ളം
* അണിയം, അമരം= തോണിയുടെ മുൻ- പിൻഭാഗങ്ങൾ
* അതിഭരം= അധികഭാരം
* അണുവീക്ഷണം= ഒറ്റനോട്ടം
* അണിമ= ചെറുതാകാൻ കഴിയുന്ന അവസ്ഥ
* വലിമ= വലിപ്പം, മഹത്ത്വം
* അതികൃച്ഛ്രം= വലിയ കഷ്ടത
* അണിവ്= ആഭരണം, അലങ്കാരം
* അതസം= വായു, ആത്മാവ്
* വപുസ്സ്= ശരീരം
* ഈശിത= ഈശ്വരചൈതന്യം, അധീശത്വം
**************
സതീഷ് കളത്തിൽ.
കളത്തിൽ (H),  
ശങ്കരയ്യ റോഡ്,
പി.ഓ. പൂത്തോൾ,
തൃശ്ശൂർ- 680  004

tel:9446 761 243, 7012 490551

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

ഐഎച്ച്ആർഡി ‍ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എസിന്റെ മകനെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies