പട്ന: രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരത്തിന്റെ രണ്ടാം ദിനം കേരളത്തിനെതിരെ ബിഹാറിന് ഒന്നാം ഇന്നിങ്സ് ലീഡ്. സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 227ൽ അവസാനിപ്പിച്ച ആതിഥേയർ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റിന് 270 റൺസെന്ന നിലയിലാണ്. 43 റൺസ് മുന്നിലാണ് ബിഹാർ. 120 റൺസുമായി ഷാകിബുൽ ഗനി ക്രീസിലുണ്ട്.
തലേന്ന് ഒമ്പതിന് 203ലാണ് കേരളം ബാറ്റിങ് നിർത്തിയത്. 113 റൺസുമായി ക്രീസിലുണ്ടായിരുന്ന ശ്രേയസ് ഗോപാലിനെ ഇന്നലെ 137 റൺസിന് അശുതോഷ് അമൻ പുറത്താക്കിയതോടെ കേരളം 227ന് ഓൾ ഔട്ട്.
Read also: ഗ്രാൻഡ്സ്ലാം കിരീടത്തിൽ കന്നി മുത്തം: ആസ്ട്രേലിയൻ ഓപണിൽ ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ
ശ്രേയസ്സിന് പുറമെ അക്ഷയ് ചന്ദ്രനും (37) ജലജ് സക്സേനയും (22) ഒഴികെ ആരും രണ്ടക്കം പോലും കടക്കാതിരുന്നതാണ് ഇന്ത്യയെ കുറഞ്ഞ സ്കോറിലൊതുക്കിയത്. ശ്രേയസിന്റെ സെഞ്ച്വറിയില്ലായിരുന്നെങ്കിൽ ദയനീയമായേനെ കാര്യങ്ങൾ. ബിഹാറിനായി പീയുഷ് സിങ്ങും (51) ബെൽജീത് സിങ് ബിഹാറിയും (60) അർധ ശതകങ്ങളും നേടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ