സിഡ്നി: ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസിൽ അരയ്ന സബലെങ്കക്ക് കിരീടം. ചൈനയുടെ 12ാം സീഡ് സെങ് ക്വിൻവേനിനെ തകർത്താണ് സബലെങ്കയുടെ കിരീടനേട്ടം. 6-3,6-2 എന്ന സ്കോറിനാണ് താരത്തിന്റെ ജയം. ഇതോടെ തുടർച്ചയായ രണ്ട് തവണ ആസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന താരമെന്ന റെക്കോഡ് വിക്ടോറിയ അസരങ്കെക്ക് ശേഷം സബലെങ്കയേയും തേടിയെത്തി. 2012ലും 2013ലുമായിരുന്നു വിക്ടോറിയ അസരങ്കെ തുടർച്ചയായി കിരീടം നേടിയത്.
Read also: ഇംഗ്ലണ്ട് താരം ഒല്ലി പോപ്പിന് സെഞ്ച്വറി
ആദ്യ സെറ്റിലും രണ്ടാം സെറ്റിലും അനായാസമായിരുന്നു ചൈനീസ് താരത്തിനെതിരെ സബലെങ്കയുടെ വിജയം. സബലെങ്കയുടെ കുതിപ്പിന് മുന്നിൽ തിരിച്ചു വരാനുള്ള അവസരം പോലും ഷെങ്ങിന് ലഭിച്ചില്ല. അധികാരികമായി തന്നെയായിരുന്നു സബലെങ്ക വീണ്ടും ആസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്.
വാശിയേറിയ സെമി പോരാട്ടത്തിൽ അമേരിക്കക്കാരിയായ നാലാം സീഡ് കൊകൊ ഗൗഫിനെ ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് ബെലറൂസ് താരത്തിന്റെ ഫൈനലിൽ പ്രവേശിച്ചത്. യുക്രെയിൽനിന്നുള്ള ഡയാന യാസ്ത്രേംസ്കയെ 6-4, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് 21കാരി സെങ് ക്വിൻവേൻ ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ