ആലപ്പുഴ: കോടന്തുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ദലീമ ജോജോ എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുക.
ഇരുനിലകളിലായി നാല് ക്ലാസ് മുറികളും ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയുമാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ആവശ്യമായി സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ദലീമ ജോജോ എം.എല്‍.എ പറഞ്ഞു.
നിലവിലെ കെട്ടിടത്തിന്റെ കാലപ്പഴക്കവും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആവശ്യകതയും കണക്കിലെടുത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ പഴയ കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്തിന്റെ സി.ഡി.എസ്. കെട്ടിടത്തില്‍ താല്‍ക്കാലിക ക്ലാസ് മുറി സജ്ജീകരിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം അദ്ധ്യായനം നടത്തിയത്. എന്നാല്‍ ഹൈവേയുടെ പണി ആരംഭിച്ചതോടെ സ്‌കൂളില്‍ തന്നെയുള്ള പരിമിതമായ സൗകര്യത്തില്‍ ക്ലാസ് തുടരേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിച്ചത്.
ചടങ്ങില്‍ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജന്‍ കാട്ടിത്തറ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.റ്റി വിനോദ്, വാര്‍ഡ് മെമ്പര്‍ ബെന്‍സി രാഘവന്‍, എസ്. എം.സി ചെയര്‍മാന്‍ വി.ജെ ആന്റണി, സ്‌കൂള്‍ എച്ച്.എം. ബിന്ദു, ബി.ആര്‍.സി. ട്രെയിനര്‍ ശ്രീദേവി, മറ്റധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക