ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലൂടെയും ഓണ്‍ലൈനായും ലഭിച്ച അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യഘട്ട റേഷന്‍ കാര്‍ഡുകളുടെ വിതരണം ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു.
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അധ്യക്ഷയായി. ലഭിച്ച 160 അപേക്ഷകളില്‍ നിന്നും ആദ്യ ഘട്ടത്തില്‍ 20 കാര്‍ഡുകള്‍ വിതരണം ചെയ്തു. പത്ത് കാര്‍ഡിന് ബി.പി.എല്‍. അധികാരപത്രവും നല്കി.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, ചമ്പക്കുളം ഗ്രാമപഞ്ചായത്തംഗം മായാദേവി കട്ടനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി.ആര്. ജയന്, കുട്ടനാട് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സി. മണിക്കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക