തലവേദന വന്നു കഴിഞ്ഞാൽ മറ്റേതു വേദനയെക്കാളും കഠിനമായിരിക്കും. മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കും ഉണ്ടാവുക . ശക്തിയോടെ നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേൻ. സാധാരണ വരുന്ന ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല.
വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങൾ കണ്ണിനു മുന്നിൽ മിന്നിമറയുക തുടങ്ങിയവ മൈഗ്രേന്റെ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് മൈഗ്രേനെ പറയാം.
മൈഗ്രേൻ വരുന്നതിന് മുമ്പു തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും. ഈ ഘട്ടത്തെ പ്രീ മൈഗ്രേൻ സ്റ്റേജ് എന്നാണ് വിളിക്കുന്നത്.
മൈഗ്രേൻ അറ്റാക്ക് വരുന്നുവെന്ന് തിരിച്ചറിയാനും വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ഈ ഘട്ടം തിരിച്ചറിയുക പ്രധാനമാണ്. മൈഗ്രേന്റെ തലവേദന വരുന്നതിന് മണിക്കൂറുകൾക്കു മുമ്പോ ദിവസങ്ങൾക്ക് മുമ്പോ ഒക്കെ പ്രീ മൈഗ്രേൻ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ എല്ലാ മൈഗ്രേൻ തലവേദനയ്ക്ക് മുമ്പും ഇതുണ്ടാകണമെന്നും ഇല്ല. എങ്കിലും ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രതിരോധത്തിനും ചികിത്സയിലും ഗുണം ചെയ്യും.
പ്രീമൈഗ്രേൻ ലക്ഷണങ്ങൾ
മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. വിഷാദമൂകമായോ അമിത ഉത്കണ്ഠയോ കാരണമില്ലാതെ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ശ്രദ്ധിക്കാം.
മസിലുകളിലും കഴുത്തിലും ഷോൾഡറിലുമൊക്കെ അനുഭവപ്പെടുന്ന വേദന
മൈഗ്രേൻ അറ്റാക്കിന് മുമ്പ് ഭക്ഷണത്തോട് കൂടുതൽ ആസക്തി തോന്നുന്നതും സാധാരണമാണ്. പ്രത്യേകിച്ച് മധുര പലഹാരങ്ങളോട് പ്രിയം കൂടും.
ഏകാഗ്രതക്കുറവ് അനുഭവപ്പെടുകയോ ആശയക്കുഴപ്പം തോന്നുകയോ ചെയ്യുക. രാത്രി നല്ല ഉറക്കം ലഭിച്ചെങ്കിൽ പോലും ദിവസം മുഴുവൻ ക്ഷീണവും ഉറക്കംതൂങ്ങലും അനുഭവപ്പെടുക.
ദഹനസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളിലൊന്നാണ്. മലബന്ധമോ അല്ലെങ്കിൽ ഡയേറിയ പോലുള്ള അവസ്ഥയോ അനുഭവപ്പെട്ടേക്കാം.
അടിക്കടി മൂത്രം ഒഴിക്കുന്നതും പ്രീ മൈഗ്രേൻ ലക്ഷണങ്ങളിലൊന്നാണ്. വെളിച്ചത്തോടും ശബ്ദത്തോടും അസ്വസ്ഥത കാണിക്കുന്നതും ശ്രദ്ധിക്കാം. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ഡോക്ടറെ കണ്ട് മൈഗ്രേൻ തലവേദനയുടേതാണോ എന്ന് ഉറപ്പിച്ച് ചികിത്സ തേടാം. മൈഗ്രേൻ ഉണ്ടാക്കുന്ന കാരണങ്ങൾ കണ്ടെത്തി അത് ഒഴിവാക്കുന്നത് ഏറെ പ്രയോജനം .
സ്ഥിരമായി ചെയ്യുന്നതിൽ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുമ്പോഴാണ് മൈഗ്രേൻ കൂടുതലായി വരുന്നത്. പതിവായി വ്യായാമം ചെയ്യുന്നയാൾ അത് പെട്ടെന്ന് നിർത്തിയാൽ മൈഗ്രേൻ ഉണ്ടാകാം.
പെട്ടെന്ന് വ്യായാമം തുടങ്ങിയാലും ഇങ്ങനെ സംഭവിക്കും. ഉറക്കമില്ലായ്മ, ടെൻഷൻ, കുടുംബപ്രശ്നങ്ങൾ, കാപ്പി കൂടുതൽ കുടിക്കുന്നത്, ചോക്ലേറ്റ് കൂടുതൽ കഴിക്കുന്നത്, വെയിൽകൊള്ളുന്നത്, പതിവായി കഴിക്കുന്ന സമയം തെറ്റി ഭക്ഷണം കഴിക്കുന്നത്. ദൂരെ യാത്ര ചെയ്യുന്നത് എന്നിവയെല്ലാം മൈഗ്രേന് കാരണമാകാം. എന്നാൽ എല്ലാവർക്കും എല്ലാക്കാരണങ്ങളും ഉണ്ടാകണമെന്നില്ല. രണ്ട് പുരികത്തിനു മുകളിൽ നെറ്റിയിലായി റബ്ബർബാന്റ് കെട്ടുന്നരീതിയിൽ കടുത്തതലവേദന ഉണ്ടാകുന്നത് ടെൻഷൻ തലവേദന എന്ന അവസ്ഥയാണ്. മൈഗ്രേന്റെ ചില ലക്ഷണങ്ങൾ ഈ തലവേദനയ്ക്കൊപ്പം ഉണ്ടാകാം.
പതിവായി വരുന്ന മൈഗ്രേനിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ മരുന്നു കഴിച്ചിട്ടു തലവേദന മാറാതെ വരികയോ ചെയ്താൽ ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തണം
READ ALSO കൈവിരലുകൾ ഞൊട്ടയൊടിക്കുന്ന ശീലമുണ്ടോ ? നിങ്ങളിത് അറിഞ്ഞിരിക്കുക