ഇന്ത്യൻ ആർമി ഹനുമാൻ ചിത്രമുള്ള കാവി പതാകയുമായി കടലിനടിയിൽ സ്കൂബ ഡൈവിങ് നടത്തിയോ? കടലിനടിയിൽ കാവി പതാകയുമായി സ്കൂബ ഡൈവിങ് നടത്തുന്ന ഇന്ത്യൻ ആർമി എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എന്താണ് ഈ വിരൽ ദൃശ്യങ്ങളുടെ യാഥാർഥ്യം?
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചാൽ സമാനമായ ചിത്രത്തിനൊപ്പമുള്ള നിരവധി റിപ്പോർട്ടുകൾ കണ്ടെത്താവുന്നതാണ്. റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച്, ഗുജറാത്തിലെ ശിവരാജ്പുർ ബീച്ചിൽ കടലിനടിയിൽ ഒരു മുങ്ങൽ വിദഗ്ധൻ കാവി പതാക ഉയർത്തുന്നത് ആണെന്നും, ആ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നതെന്നും മനസിലാക്കാം. കൂടാതെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് സ്കൂബ ഡൈവർ കാവി പതാക ഉയർത്തുന്നത് എന്ന വിവരങ്ങളും ലഭിക്കും.
റിപ്പോർട്ടിനൊപ്പം നൽകിയിട്ടുള്ള വിഡിയോയിൽ പിടിഐയുടെ വാട്ടർമാർക്കും നൽകിയിരുന്നു. പിടിഐയുടെ ട്വിറ്റർ പേജ് പരിശോധിച്ചപ്പോൾ ഗുജറാത്തിലെ ശിവരാജ്പുർ ബീച്ചിൽ കടലിനടിയിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തുന്ന സ്കൂബ ഡൈവർ എന്ന കുറിപ്പിനൊപ്പം ഇതേ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി.
കൂടുതൽ അന്വേഷിക്കുമ്പോൾ ഗുജറാത്തിലെ ശിവരാജ്പൂർ ബീച്ചിലെ സ്കൂബ ഡൈവർ കരമൻഭാ ചാംദിയ എന്നയാളാണ് വിഡിയോയിലുള്ളതെന്ന സൂചനകൾ ലഭിക്കും. ഗുജറാത്തിലെ ദേവഭൂമി ദ്വാരകയിലെ ശിവരാജ്പൂർ ബീച്ചിലെ സ്കൂബ ഡൈവറായ തനിക്ക് ഇന്ത്യൻ ആർമിയുമായി യാതൊരു ബന്ധവുമില്ലെന്നും ഹനുമാന്റെ ചിത്രമുള്ള പതാകയുമായി സ്കൂബ ഡൈവിങ് നടത്തിയത് പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും ചാംദിയ തന്നെ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇതോടെ ഇന്ത്യൻ ആർമി ഹനുമാൻ ചിത്രമുള്ള കാവി പതാകയുമായി കടലിനടിയിൽ സ്കൂബ ഡൈവിങ് നടത്തിയെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുന്നതാണ്. കൂടാതെ വൈറൽ വിഡിയോയിലുള്ള വ്യക്തി സ്കൂബ ഡൈവറാണെങ്കിലും ഇന്ത്യൻ ആർമിയുമായി യാതൊരു ബന്ധവുമില്ല എന്നും തെളിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം