തിരുവനന്തപുരം: ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുമ്പോള്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് ടെക്നോപാര്‍ക്കില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ടെക്നോപാര്‍ക്കിലെ വിവിധ ഫേസുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ പതാക ഉയര്‍ത്തി.
ടെക്നോപാര്‍ക്കിന്റെ ഫേസ് വണ്ണില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായരാണ് പതാക ഉയര്‍ത്തിയത്. ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുന്നതിനായി രാജ്യത്തിന്റെ ഊര്‍ജ്ജസ്വലമായ സാങ്കേതിക സംരംഭങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് ഗണ്യമായ സംഭാവന നല്‍കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രോജക്ട്സ് ജിഎം മാധവന് പ്രവീണ്‍ ഫേസ് നാലിലും (ടെക്നോസിറ്റി) ടെക്നോപാര്‍ക്ക് സിഎസ്ഒ സുനില്‍ തോമസ് ഫേസ് മൂന്നിലും(ടെക്നോസിറ്റി) പതാക ഉയര്‍ത്തി.
ഫേസ് അഞ്ചില്‍ (കൊല്ലം) ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ജൂനിയര്‍ ഓഫീസര്‍ ജയന്തി. ആര് ആണ് പതാക ഉയര്‍ത്തിയത്.
ടെക്നോപാര്‍ക്ക് സിഎഫ്ഒ ജയന്തി.എല്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ ഐടി കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.