CSIR CASE പരീക്ഷ 2024 ഫെബ്രുവരി 5 മുതൽ 20 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. മോക്ക് ടെസ്റ്റ് തീയതി ലിങ്ക് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും.
എക്സാം
ഒരേ ദിവസം രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലീഷും ജനറൽ നോളജുമായിരിക്കും ചോദ്യങ്ങളായിരിക്കും പേപ്പർ ഒന്നിൽ ഉണ്ടാവുക. ഈ പേപ്പറിൻ്റെ പരമാവധി മാർക്ക് 150 ആയിരിക്കും, 120 മിനിറ്റിനുള്ളിൽ ഒന്നാമത്തെ പേപ്പർ പൂർത്തിയാക്കണം. രണ്ടാം പേപ്പറിൽ ലോ, മാത്സ് പൊതു ശാസ്ത്രം, സാമ്പത്തിക സാമൂഹിക വികസനം, പരിസ്ഥിതി, കാലാവസ്ഥ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും ഉണ്ടാവുക.
യോഗ്യത
18 വയസ്സിനും 33 വയസ്സിനു ഇടയിലുള്ളവരായിരിക്കണം. ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം
എങ്ങനെ അപേക്ഷിക്കാം ?
- സിഎസ്ഐആറിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിലെ ‘കരിയറുകളും അവസരങ്ങളും’ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക
- ‘റിക്രൂട്ട്മെൻ്റും ഫലങ്ങൾ ‘ എന്ന വിഭാഗത്തിൽ ക്ലിക്കുചെയ്യുക
- ‘സെക്ഷൻ ഓഫീസറും അസിസ്റ്റൻ്റ് സെക്ഷൻ ടാബ് സെലക്ട് ചെയ്യുക
- റിക്രൂട്ട്മെൻ്റ് വിഭാഗത്തിൽ CSIR SO ASO അഡ്മിറ്റ് കാർഡ് 2024 ടാബ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
- ബന്ധപ്പെട്ട ഓപ്ഷനുകളിൽ നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകുക
- CSIR അഡ്മിറ്റ് കാർഡ് 2024 നിങ്ങളുടെ സ്ക്രീനിൽ ലഭ്യമാകും.
ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ സയൻ്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനണ് സി എസ് ഐ ആർ. 1942-ലാണ് CSIR സ്ഥാപിതമായത്. 36 ദേശീയ ലബോറട്ടറികൾ, 39 ഔട്ട്റീച്ച് സെൻ്ററുകൾ, ഒരു ഇന്നൊവേഷൻ കോംപ്ലക്സ്, മൂന്ന് യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ വികസന സ്ഥാപനമാണിത്.