യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി.
1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
ആദ്യമായാണ് ‘നെട്രജൻ ഹൈപോക്സിയ’’ എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത്. 2022ൽ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്നും ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി വാദം തള്ളുകയായിരുന്നു. തുടർന്ന് ജനുവരി 25ന് സ്മിത്തിന്റെ ശിക്ഷ നടപ്പാക്കി.
വധശിക്ഷ നടപ്പാക്കുന്ന മുറിയിൽ എത്തിക്കഴിഞ്ഞാൽ ഒരു പ്രത്യേകതരം മാസ്ക്കിലൂടെ വാതകം ശ്വസിക്കാൻ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്സിജൻ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും.
യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27എണ്ണത്തിൽ മാത്രമാണു വധശിക്ഷ നിയമപരമായുള്ളത്. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം