ഗ്യാസ് കയറി വയർ വീർത്താൽ എന്ത് ചെയ്യും ? പരിഹാരമുണ്ട്

ഗ്യാസ് കയറി വയർ വീർത്താൽ എന്ത് ചെയ്യും ?<br> പരിഹാരമുണ്ട്ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ ബുദ്ധിമുട്ടുകളെല്ലാം ദഹനപ്രശ്നങ്ങളാണ്.ഇതിന് പരിഹാരമായി ചില ഹെല്‍ത്തിയായ പാനീയങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തി നോക്കാവുന്നതാണ്.ഇഞ്ചിച്ചായഇഞ്ചി ചേര്‍ത്ത ഇഞ്ചിച്ചായ ആണ് ഗ്യാസിനെ നേരിടാൻ ആദ്യം പരീക്ഷിക്കേണ്ട പാനീയം. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.പുതിനച്ചായപുതിനച്ചായയാണ് അടുത്തതായി ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ കഴിക്കാവുന്ന മറ്റൊരു പാനീയം. ഇതും ദഹനപ്രശ്നങ്ങളും ഗ്യാസും പരിഹരിക്കുന്നതിന് ഒരുപാട് സഹായിക്കും,ലെമണ്‍ വാട്ടര്‍ലെമണ്‍ വാട്ടര്‍’ഉം ഇത്തരത്തില്‍ ഗ്യാസിനെ പ്രതിരോധിക്കാൻ കഴിവുള്ള മറ്റൊരു പാനീയമാണ്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അരമുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചാല്‍ ‘ലെമണ്‍ വാട്ടര്‍’ ആയി.പെരുഞ്ചീരകംപെരുഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസിന് ആശ്വാസം പകരും. കാരണം പെരുഞ്ചീരകത്തിനും ഇതുപോലെ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സവിശേഷമായ കഴിവുണ്ട്.പൈനാപ്പിള്‍ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നൊരു ഭക്ഷണമാണ് പൈനാപ്പിള്‍. ഇതും ഇഞ്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളകറ്റാൻ കഴിക്കാവുന്നതാണ്.

Latest News