എംബിബിഎസ് പ്രവേശനത്തിന് സംവരണ വിഭാഗ സര്‍ട്ടിഫിക്കറ്റ്; ഹൈക്കോടതിയുടെ എല്ലാ നടപടികളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എംബിബിഎസ് പ്രവേശനത്തിന് സംവരണ വിഭാഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കല്‍ക്കട്ട ഹൈക്കോടതിയുടെ എല്ലാ നടപടികളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് മറികടന്ന് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത് വിവാദമായിരുന്നു.

ഈ കേസ് ഇനി സുപ്രീം കോടതിയായിരിക്കും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തിങ്കളാഴ്ച വിഷയം പരിഗണിക്കും. അതുവരെ ഹൈക്കോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്യുന്നു- ബെഞ്ച് വ്യക്തമാക്കി.

READ ALSO…എംബിബിഎസ് പ്രവേശനത്തിന് സംവരണ വിഭാഗ സര്‍ട്ടിഫിക്കറ്റ്; ഹൈക്കോടതിയുടെ എല്ലാ നടപടികളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനായി സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അപാകമുണ്ടെന്നായിരുന്നു ഹര്‍ജി. ഇതില്‍ സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്‌തെങ്കിലും ഇതിനെ മറികടന്ന് സിംഗിള്‍ ബെഞ്ച് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News