ലണ്ടൻ: ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈൽ ആക്രണം. എണ്ണക്കപ്പൽ കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഏദൻ ഉൾക്കടലിൽ വെച്ച് മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്.
മിസൈൽ ആക്രമണം കപ്പൽ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലിൽ നിന്ന് സിഗ്നൽ ലഭിച്ചതായി യു.സ്. വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആർക്കും പരിക്കുകൾ ഇല്ല എന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. അറിയിച്ചു.
READ ALSO….സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ് കേരളപ്രിയ ബജറ്റായിരിക്കും, ധനമന്ത്രി
സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ഹൂതികൾ കപ്പലുകൾക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നവംബർ മുതൽ ഹൂതികൾ ചെങ്കടലിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം പലസ്തീനിൽ അടിച്ചമർത്തപ്പെട്ട പലസ്തീനികൾക്ക് വേണ്ടിയാണെന്ന് ഹൂതി വക്താവായ ജനറൽ യഹ്യ സാരി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ