ന്യൂഡൽഹി: രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെത്തി. കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മാക്രോൺ ദർഗയിലെത്തിയത്. മാക്രോണിനൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉണ്ടായിരുന്നു.
ഇന്നലെ രാത്രി 9:45 ഓടെ ദർഗയിലെത്തിയ മാക്രോൺ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഖവാലി സംഗീതവും അദ്ദേഹം ആസ്വദിച്ചു.
Read also: അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി
കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മാക്രോൺ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിലും മാക്രോൺ പങ്കെടുത്തു.
2030ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരം നൽകുമെന്ന് മാക്രോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികൾക്ക് രാജ്യത്തെ സർവകലാശാലകളിൽ പഠിക്കാനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കുമെന്നും ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















