സൻആ: കപ്പലുകൾക്ക് നേരെ ഹൂതി ആക്രണം തുടരുന്നു. ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെയാണ് ഒടുവിൽ ഹൂതി ആക്രമണം ഉണ്ടായിരിക്കുന്നത്.
മാർലിൻ ലുവാണ്ട എന്ന കപ്പലിനു നേർക്കാണ് ഏദൻ ഉൾക്കടലിൽ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിനു നേർക്ക് മിസൈലുകൾ തൊടുത്തതായി ഹൂത്തി വക്താവ് യഹിയ സറിയ പ്രസ്താവനയിൽ പറഞ്ഞു.
Read also: ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണം; അന്താരാഷ്ട്ര നീതിന്യായ കോടതി
ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടീഷ് കപ്പലിനുനേർക്കുള്ള ആക്രണം.
എട്ടോളം ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ബ്രിട്ടനും അമേരിക്കയും നടത്തിയിരുന്നത്. രണ്ടാഴ്ച മുമ്പ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളെ ഇരു രാജ്യങ്ങളും സംയുക്തമായി ആക്രമിച്ചിരുന്നു. ആസ്ട്രേലിയ, കാനഡ, ബഹറൈൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ