ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ് കുറിച്ച് ഇന്ത്യൻ സ്പിന്നർമാരായ ആർ. അശ്വിനും രവീന്ദ്ര ജദേജയും. ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളിങ് ജോഡികൾ എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.
ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനമാണ് ഇരുവരും അപൂർവ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഇരുവരും കൂടി ആറു വിക്കറ്റുകളാണ് നേടിയത്. സ്പിൻ കെണിയിൽ വീണ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ എട്ടു വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നർമാരാണ്. അക്സർ പട്ടേലും രണ്ടു വിക്കറ്റ് നേടിയിരുന്നു.
Read also: ഏഷ്യൻ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങളിലേക്ക്
ബാക്കിയുള്ള രണ്ടു വിക്കറ്റ് ജസ്പ്രീത് ബുംറയും വീഴ്ത്തി. അനിൽ കുംബ്ലെ-ഹർഭജൻ സിങ് ജോഡികളുടെ 501 വിക്കറ്റ് എന്ന റെക്കോഡാണ് അശ്വിനും ജദേജയും റെഡ്-ബാൾ ഫോർമാറ്റിൽ മറികടന്നത്. അശ്വിൻ-ജദേജ ജോഡികളുടെ പേരിൽ 502 വിക്കറ്റുകളായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ജോഡികൾ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡുമാണ്. 138 മത്സരങ്ങളിൽനിന്നായി 1039 വിക്കറ്റുകൾ.
മുൻ ഇന്ത്യൻ താരങ്ങളായ സഹീർ ഖാനും ഹർഭജൻ സിങ്ങും ചേർന്ന് 474 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 431 വിക്കറ്റുകളുമായി ആർ. അശ്വിൻ-ഉമേഷ് യാദവ് സഖ്യമാണ് തൊട്ടുപിന്നിൽ. നിലവിൽ കളിക്കുന്ന ബൗളിങ് ജോഡികളിൽ ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണുമാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളിങ് ജോഡികൾ. 81 മത്സരങ്ങളിൽനിന്ന് 643 വിക്കറ്റുകൾ.
ടെസ്റ്റിന്റെ ഒന്നാംദിനം അശ്വിൻ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ താരത്തിന്റെ വിക്കറ്റ് നേട്ടം 150 ആയി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്. 169 വിക്കറ്റുകൾ വീതം നേടി ഓസീസ് നായകൻ പാറ്റ് കമ്മിൻസും നഥാൻ ലിയോണുമാണ് പട്ടികയിൽ ഒന്നാമത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു