ആരോഗ്യത്തിന് സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. ഇതില്‍ നട്സ് പ്രധാനപ്പെട്ടവയാണ്. ദിവസവും നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്കുന്ന ഗുണങ്ങള്‍ നല്ലതാണ്. നട്സില്‍ തന്നെ ബദാം അഥവാ ആല്‍മണ്ട്സ് ഏറെ ആരോഗ്യകരമാണ്. ദിവസവും കഴിയ്ക്കേണ്ട ഒന്നാണ് ബദാം. ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകൾ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്പ്പെടുത്തുന്ന്ത കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയാം.
ശരീരത്തിലേയ്ക്ക്
ശരീരത്തിലേയ്ക്ക് മഗ്നീഷ്യം എത്തിക്കാന്‍ സഹായിക്കുന്ന ഒരു ആഹാരമാണ് ബദാം. പേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഞരമ്പുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം മഗ്നീഷ്യം വേണം.
Read also: സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്നത് ഉറക്കംകെടുത്തും
രോഗപ്രതിരോധശേഷി
ബദാമില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ആരോഗ്യത്തിന് ഇത് ഗുണകരവുമാണ്.ഇത് നമ്മളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചില കാന്‍സര്‍ രോഗങ്ങളെ തടയുന്നതിനും ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നുണ്ട്.
പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും
ഏറെ പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ബദാം ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ ധാരാളം നാരുകളുണ്ട്. ഇതാണു പ്രധാന ഗുണം. ഇതില്‍ എല്‍ ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡുണ്ട്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇതു പോലെ കാര്‍ബോഹൈഡ്രേറ്റുകള്‍ കത്തിച്ചു കളയാനും. നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു. ഇതിലെ നാരുകള്‍ വിശപ്പ് തടഞ്ഞു നിര്‍ത്തുന്നതിനാല്‍ തന്നെ അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹരോഗികൾ
പ്രമേഹരോഗികൾ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ബദാമിൽ കോപ്പർ, അയേൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ സിന്തെസസിന് സഹായിക്കും. ഇതുവഴി വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു