എനർജി ഡ്രിങ്ക് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഉറക്കക്കുറവ്, ഗാഢനിദ്ര ലഭിക്കാതിരിക്കൽ, ഇടക്ക് ഉണരൽ തുടങ്ങിയ പ്രശ്നങ്ങൾ കാണുന്നതായി പഠനം. ബി.എം.ജെ ഓപൺ നോർവേയിലെ കോളജുകളിലും സർവകലാശാലകളിലും നടത്തിയ സർവേയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
Read also: Mouse വീട്ടിൽ എലിയുണ്ടോ? സൂക്ഷിക്കുക
18നും 35നും ഇടയിൽ പ്രായമുള്ള 53,266 പേരിൽനിന്ന് വിവരം ശേഖരിച്ചു. എനർജി ഡ്രിങ്ക് ഉപയോഗത്തിന്റെ അളവും സമയവും രീതിയും, എപ്പോഴാണ് ഉറങ്ങാൻ കിടക്കുന്നത്?, എത്ര മണിക്കൂർ ഉറങ്ങും?, ഗാഢനിദ്രയിലെത്താൻ സമയമെടുക്കുന്നുണ്ടോ?… തുടങ്ങിയ വിവരങ്ങളാണ് തേടിയത്. പുരുഷന്മാരാണ് എനർജി എനർജി ഡ്രിങ്ക് കൂടുതലായി ഉപയോഗിക്കുന്നതെന്ന് സർവേഫലം വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു