ഹാഇൽ: സാമൂഹിക സുരക്ഷാ പദ്ധതി കോഓഡിനേറ്റർമാരെ ഹാഇൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. മുഖ്യ കോഓഡിനേറ്റർമാരായ അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ ചാത്തന്നൂർ എന്നിവർക്ക് പ്രശസ്തിപത്രവും ഫലകവും സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മൊയ്തു മുകേരിയും നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാളയും ചേർന്ന് സമ്മാനിച്ചു. ഏറ്റവും കൂടുതൽ പേരെ പദ്ധതിയിൽ ചേർത്തതിന് റഫീഖ് അഞ്ചരക്കണ്ടിക്ക് വൈസ് പ്രസിഡൻറ് സക്കരിയ ആയഞ്ചേരി ഫലകം കൈമാറി.
രണ്ടാം സ്ഥാനത്തെത്തിയ ഹബീബുല്ല മദിരാശ്ശേരിക്കുള്ള ഉപഹാരം ജനറൽ സെക്രട്ടറി കരീം തുവ്വൂർ സമ്മാനിച്ചു. വിവിധ ഏരിയ കോഓഡിനേറ്റർമാരായ സക്കരിയ പള്ളിപ്പുറം, എ.വി.സി. ഇബ്രാഹിം, ഹാരിസ് മച്ചക്കുളം, നിയാസ് ചെമ്പിലോട് എന്നിവർക്കുള്ള ഉപഹാരം യഥാക്രമം കാദർ കൊടുവള്ളി, അസ്കർ വടകര, സക്കരിയ കാവുംപടി, സിദ്ദീഖ് മട്ടന്നൂർ എന്നിവർ കൈമാറി. വിവിധ ജില്ലക്കാരായ മലയാളികൾക്കുള്ള ചികിത്സാസഹായവും ഇതോടനുബന്ധിച്ച് അനുവദിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി മുഹമ്മദ് കുഞ്ഞാപ്പയ്ക്ക് 25,000 രൂപയും കോഴിക്കോട് ചാലിയം സ്വദേശി അബ്ദുറഹ്മാൻ കരിമ്പിനോട് എന്നിവർക്ക് 15,000 രൂപയും തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കുഞ്ഞികൃഷ്ണനുള്ള ചികിത്സാ സഹായവുമാണ് അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു