ബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു. തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലിൽ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രി മരിച്ചത്. ഒരുവർഷത്തിലധികമായി അൽ ഖസീമിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ് : റഷീദ ബീവി. സഹോദരങ്ങൾ : നൗഷാദ് , നവാസ് (ഇരുവരും റിയാദ്).
വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മൃതദേഹം ഇവിടെ ഖബറടക്കും. രേഖകൾ ശരിപ്പെടുത്താൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു