മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിങ് ബഹ്റൈൻ നാഷനൽ ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിങ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നല്കി ആദരിക്കുകയും ചെയ്തു.
നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തിൽ എ ഗ്രേഡ് കാറ്റഗറിയിൽ (5 മുതൽ 8 വയസ്സുവരെ) ധ്രുവിക സദാശിവ്, ആദ്യ ലക്ഷ്മി സുഭാഷ്, ഇവാൻ മാത്യു ജോമോൻ, ധ്രുവത് ഷിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പേർക്ക് (മൂന്നാം സ്ഥാനം രണ്ട് പേർക്ക്) ലഭിച്ചു.
ഗ്രേഡ് ബി ഗ്രേഡ് കാറ്റഗറിയിൽ (8 മുതൽ 11 വയസ്സുവരെ) എലീന പ്രസന്ന, ശ്രീഹരി സന്തോഷ്, നിള ബിമീഷ് എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് സി കാറ്റഗറിയിൽ (11 മുതൽ 14 വയസ്സ് വരെ) ദേവ്ന പ്രവീൺ, നേഹ ജഗദീഷ്, ത്രിദേവ് കരുൺ, ദിവ്യ ഷെറിൻ (മൂന്നാം സ്ഥാനം രണ്ടു പേർക്ക്) എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് ഡി സീനിയർ (14 മുതൽ 18 വയസ്സുവരെ) വിഭാഗത്തിൽ അസിത ജയകുമാർ, ഷാൻവി ഷെട്ടി, ദേവീകൃഷ്ണ എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.വിജയികൾക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ.ടി. സലീം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ സമ്മാനം വിതരണം ചെയ്തു. ബബിന സുനിൽ നന്ദി രേഖപ്പെടുത്തി. കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി, ലേഡീസ് വിങ് അംഗങ്ങൾ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു