മനാമ: ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ ഇന്ന് നടക്കുന്ന ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഖത്തർ ജപ്പാനെ നേരിടും. ഇസ ടൗൺ ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ വ്യാഴാഴ്ച വൈകീട്ട് 6.30നാണ് മത്സരം. ആതിഥേയരായ ബഹ്റൈനെ 20-17ന് സെമിയിൽ തോൽപിച്ചാണ് ജപ്പാൻ ഫൈനലിലെത്തിയത്. ആവേശകരമായ മത്സരത്തിൽ ബഹ്റൈൻ മികച്ച കളി പുറത്തെടുത്തെങ്കിലും ജപ്പാനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ജപ്പാൻ രണ്ടു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.
ആദ്യ സെമിയിൽ കുവൈത്തിനെ 33-26ന് തോൽപിച്ച് ഖത്തർ ഫൈനലിൽ കടന്നിരുന്നു. തുടർച്ചയായ ആറാം കിരീടം തേടിയാണ് ഖത്തർ ഇന്ന് കളത്തിലിറങ്ങുക. കുവൈത്തിനെതിരെ പകുതി സമയത്ത് 17-11ന് ലീഡ് ചെയ്ത ഖത്തർ, മത്സരം എളുപ്പത്തിൽ അനുകൂലമാക്കി. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ബഹ്റൈൻ ഇന്ന് കുവൈത്തിനെ നേരിടും. വൈകുന്നേരം നാലിനാണ് ഈ മത്സരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു