മസ്കത്ത്: രാജ്യത്തെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് വഴി യാത്ര ചെയ്തത് 42 ലക്ഷത്തിലധികം ആളുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ശരാശരി പ്രതിദിനം 11,700 യാത്രക്കാരാണ് ബസുകളിൽ യാത്ര ചെയ്തത്. 2022ലെ 2, 21,000ത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 2,36,986 പേർ ഫെറി സർവിസും ഉപയോഗിച്ചു.
പ്രതിദിനം 650ഓളം യാത്രക്കാരാണ് ഫെറിയെ ആശ്രയിച്ചത്. 23,000 ടൺ ചരക്കുകൾ ഫെറി വഴി കയറ്റി അയക്കുകയും ചെയ്തു. 61,000 വാഹനങ്ങളും ഫെറിയിൽ കൊണ്ടുപോവുകയുണ്ടായി. കമ്പനിയിലെ സ്വദേശിവത്കരണ തോത് 95 ശതമാനം ആണ്. ബസുകളിൽ യാത്ര ചെയ്യുന്ന ഒമാനികൾ 32.50 ശതമാനവും ഫെറിയിൽ 79.7 ശതമാനവും ആണെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ബസുകളിലെ ആകെ യാത്രക്കാരിൽ 13.05 ശതമാനവും ഫെറികളിൽ 21 ശതമാനവും സ്ത്രീ യാത്രക്കാരായിരുന്നു. 2023ൽ അബൂദബിയിലേക്കുള്ള അന്താരാഷ്ട്ര സർവിസും മുവാസലാത്ത് പുനരാരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു