കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ആർ. ജെ ബാലാജി.ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യം പറയുന്നത്. ജയിലർ ചെയ്യുന്ന സമയത്ത് രജനികാന്തിന്റെ ലുക്ക് പോലും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു എന്ന് നെൽസൺ ഈയടുത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തിയാണ് കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് ആർ. ജെ ബാലാജി സംസാരിച്ചത്.

‘കാതൽ ദി കോർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണെന്നാണ് ഞാൻ കരുതുന്നത്. ഈയിടെ ഒരു ചർച്ച ഞാൻ കണ്ടിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സംവിധായകർ അതിൽ ഉണ്ടായിരുന്നു.ഒരു വലിയ താരത്തിന്റെ സിനിമ ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ ലുക്കിൽ വരുത്തിയ ഒരു മാറ്റം
പോലും എത്ര വലിയ റിസ്ക് ആയാണ് എടുത്തുകാട്ടപ്പെട്ടതെന്ന് ഒരു സംവിധായകൻ പറഞ്ഞു. അതേ ടേബിളിൽ ജിയോ ബേബിയും ഉണ്ടായിരുന്നു. അതേ നിരയിലുള്ള, 72 വയസുള്ള മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ സ്വവർഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകൻ. അത് മമ്മൂട്ടി സാർ തന്നെ നിർമ്മിക്കുകയും ചെയ്തു.’ എന്നാണ് ആർ. ജെ
ബാലാജി പറഞ്ഞത്.